Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചാവുകടലിലെ ഉപ്പ്​...

ചാവുകടലിലെ ഉപ്പ്​ പുരണ്ട കഥ

text_fields
bookmark_border
ചാവുകടലിലെ ഉപ്പ്​ പുരണ്ട കഥ
cancel
camera_alt????? ?????????

2011 മേയ്​ നാലിനാണ്​ ഞങ്ങൾ മെഡിറ്ററേനിയൻ കടലി​​െൻറ താരാട്ട്​ കേട്ട്​ കഴിയുന്ന ജോർദാനിലേക്ക്​ പോയത്​. ലോകാത ്​ഭുതങ്ങളിലൊന്നായ പെട്ര (അറബിയിൽ ‘ബത്​റ’), പ്രശസ്​തമായ ചാവുകടൽ, ബൈബിളിലും ഖുർആനിലും പരാമർശങ്ങളുള്ള ‘ജോർദാൻ നദി, പിന്നെ നൂറുകണക്കിന്​ മ്യൂസിയങ്ങൾ. ഒാരോരുത്തർക്കും അവരുടേതായ കാരണങ്ങളും പരിഗണനകളുമുണ്ടായിരുന്നു ഇൗ യാത്രയിൽ. അതിന്​ നിമിത്തമായതാക​െട്ട ടോസ്​റ്റ്​ മാസ്​റ്റേഴ്​സ്​ മിഡിൽഇൗസ്​റ്റ്​ കോൺഫറൻസും. ബഹ്​റൈനിൽനിന്ന്​ ഏതാണ്ട്​ 40 പേരാണ്​ ജോർദാനിലേക്ക്​ പുറപ്പെട്ടത്​. അധികവും ബഹ്​റൈനികൾ. പിന്നെ ശ്രീലങ്ക മുതൽ തുണീഷ്യവരെയുള്ള പത്തിലധികം രാജ്യക്കാരും. യു.എ.ഇ, കുവൈത്ത്​, ഖത്തർ എന്നിവിടങ്ങളിൽനിന്നായി കുറച്ച്​ മലയാളികൾ വേറെയും.
തലസ്​ഥാനമായ അമ്മാനിൽ രാവിലെ എത്തിയ ഞങ്ങൾ ഒട്ടും സമയം കളയാതെ സ്​ഥല സന്ദർശനം ആരംഭിച്ചു.

ബഹ്​റൈനി​ൽ സാമാന്യം ചൂടേറിയ മേയ്​ മാസത്തിൽ ജോർദാനിലെ സ്​ഥിതി വ്യത്യസ്​ഥമായിരുന്നു. 20 ഡിഗ്രിക്കും താഴെയായിരുന്നു അവിടെ താപനില. കൂടുതൽ സമയം കറങ്ങുവാനും കൂടുതൽ സ്​ഥലങ്ങൾ സന്ദർശിക്കാനും അത്​ ഞങ്ങൾക്ക്​ ആവേശമേകി. വിമാനത്താവളം മുതൽ ഞങ്ങൾ ശ്രദ്ധിച്ചത്​ പച്ചപ്പ്​ നിറഞ്ഞ കുന്നുകളും കൃഷിയിടങ്ങളുമായിരുന്നു. കേരളത്തിൽനിന്ന്​ ഉൗട്ടിയിലേക്ക്​ പോയ പ്രതീതി. ആദ്യദിനം തന്നെ ചാവുകടലിലേക്ക്​ വെച്ചുപിടിച്ചു. ഉപ്പിനിത്ര ഉപ്പുരസമോ എന്ന്​ തീർച്ചയായും അത്​ഭുതപ്പെട്ടുപോയി. സാന്ദ്രത വളരെ ഉയർന്നതിനാൽ സാധാരണ രീതിയിൽ വെള്ളത്തിലെ പൊങ്ങിക്കിടക്കാമെന്നതാണ്​ ചാവുകടലി​​െൻറ പ്രത്യേകത. ശരീരത്തിൽ പറ്റിപിടിച്ച കിലോക്കണക്കിന്​ ഉപ്പ്​ കഴുകികളയാൻ ഏറെ സമയം തൊട്ടടുത്ത ഹോട്ടലിലെ ബാത്​റൂമിൽ ചെലവിടേണ്ടിവന്നു.ആയിരകണക്കിന്​ വർഷത്തെ ചരിത്ര ശേഷിപ്പുകൾ സൂക്ഷിക്കുന്ന മ്യൂസിയങ്ങളാണ്​ ജോർദാനിൽ എന്നെ ആകർഷിച്ചത്​. ചരിത്രത്തോട്​ ഇത്രമാത്രം നീതികാണിക്കുന്ന അവർ പക്ഷേ കുറഞ്ഞ സുരക്ഷ മാത്രമേ മ്യൂസിയങ്ങൾക്ക്​ കൊടുക്കുന്നുള്ളൂ എന്നതും അത്​ഭുതപ്പെടുത്തി.

2500 വർഷങ്ങൾക്ക്​ മുമ്പ്​ നിർമിച്ചതെന്ന്​ പറയുന്ന ലോകാത്​ഭുതങ്ങളിലൊന്നായ പെട്രയാണ്​ അവസാനമായി കാണാൻ ഞാനും മറ്റ്​ നാലുപേരും തെരഞ്ഞെടുത്തത്​. റോഡ്​ വർണത്തിലുള്ള അനേകം മലകൾ തുരന്ന്​ പണിതെടുത്ത വിശാലമായ നഗരം,ആധുനിക എൻജിനീയറിംഗ്​ വൈദഗ്​ധ്യത്തെ ശരിക്കും കളിയാക്കുന്നുണ്ട്​.
ദ ട്രഷറി എന്ന പേരിലറിയപ്പെടുന്ന മുഖ്യ ആകർഷണം ഫറോവയുടെ കാലത്ത്​ മലതുരന്ന്​ കൊത്തിയെടുത്തതാണെന്നും ഒന്നാം നൂറ്റാണ്ടിൽ നിർമിച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്​. ‘ഖസാന’ എന്ന്​ അറബിയിൽ വിളിക്കുന്ന ഇൗ സൗധം കൂടാതെ അനേഹം ഗുഹാ ക്ഷേത്രങ്ങളും ഗുഹാ മാളികകളും സമയമെടുത്ത്​ ഞങ്ങൾ കണ്ടു. ഒരു കാലത്ത്​ മഴക്കാലത്ത്​ വെള്ളം നിറഞ്ഞുകിടന്ന സ്​ഥലം മഴവെള്ള സംഭരണികൾ ഫലപ്രദമായി നിർമിച്ചും അഴുക്കുചാൽ സംവിധാനവും ഉണ്ടാക്കിയ കഥ ലോകാത്​ഭുതമാവാതിരിക്കാൻ തരമില്ലല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story