വിയറ്റ്നാമിലെ ആ പഴയ തടവറയിലൂടെ

  • പഴയ കാലഘട്ടത്തിൽ  200 തടവുകാരെ പാർപ്പിക്കാനായിരുന്നു തടവറ നിർമ്മിച്ചത്. എന്നാൽ പിന്നീട്​ 2000ത്തോളം തടവുകാരെ ഈ കുപ്രസിദ്ധ തടവറയിൽ കുത്തിനിറച്ചു

10:21 AM
17/07/2019
പഴയ ഹോവാ ലോ ജയിൽ

ഒറ്റക്കാണ്​ എ​​​െൻറ യാത്രകൾ. എന്നാൽ ഒറ്റക്ക്​ എന്ന ചിന്ത​ ഒട്ടുമില്ല. ​െചല്ലുന്നിടമെല്ലാം സ്വന്തം നാടുപോലെ തോന്നിക്കും അല്ലെങ്കിൽ അതിനോട്​ ഇഴുകിച്ചേരാൻ ഭാഗ്യവശാൽ കഴിയാറുണ്ട്​. ഒാരോ യാത്രയും നിമിത്തമായോ അനിവാര്യമായോ ഒക്കെ സംഭവിക്കപ്പെടുന്നതാണ്​. അങ്ങനെ ഒന്നായിരുന്നു വിയറ്റ്​നാമിലേക്കുള്ള ആ പ്രയാണം. അത്​ രണ്ട്​ വർഷം മുമ്പായിരുന്നു. പ്രവാസഭൂമിയായ ബഹ്​​ൈറനിൽ നിന്നായിരുന്നു വിയറ്റ്​നാമിലേക്ക്​ പോയത്​. (വിയറ്റ്​നാം ഉൾപ്പെടെ 12 രാജ്യങ്ങളിലേക്ക്​ പോയതും ബഹ്​റൈനിൽ നിന്നാണ്​.) പോരാളികളുടെ നാട്​ എന്ന നിലക്കാണ്​ വിയറ്റ്​നാമിനോടുള്ള ഇഷ്​ടം.

അതിനാൽ ആ രാജ്യത്തിലെ പഴയ ​േപാരാളികളുമായി ഏറ്റവും തീക്ഷ്​ണമായ ബന്​ധമുള്ള ഒരു സ്​മാരകത്തെക്കുറിച്ചാണ്​ ഞാനിവിടെ കുറിക്കുന്നത്​.   എന്നാൽ അവിടേക്ക്​ എത്തപ്പെട്ടതാക​െട്ട വിയറ്റ്​നാമിലെ യാത്രയുടെ അവസാന ദിവസവും. കമ്മ്യൂണിസ്​റ്റ്​ വിപ്ലവകാരികളെ പാർപ്പിച്ചിരുന്ന നരക ദ്വാരം എന്നർഥം വരുന്ന ഹോവാ ലോ ജയിൽ കാണാൻ താൽപര്യമുണ്ടോയെന്നായിരുന്നു ഗൈഡി​​​െൻറ ചോദ്യം. കാണണം എന്ന്​ ശബ്​ദമുയർത്തി മറുപടി നൽകിയപ്പോൾ ഗൈഡിനും എ​​​െൻറ ആവേശം ഇഷ്​ടമായപോലെ. അധിനിവേശത്തിനെതിരെ പോരാടിയ ധീരരായ വിയറ്റ്നാമീസിലെ പോരാളികളെ അതി ക്രൂരമായി പീഡിപ്പിച്ചിരുന്ന സ്ഥലമായിരുന്നു അത്​. 

ആ കാലഘട്ടത്തിൽ വിദേശികൾ 200 വിയറ്റ്​നാം തടവുകാരെ പാർപ്പിക്കാനായിരുന്നു ഇൗ തടവറ നിർമ്മിച്ചത്. എന്നാൽ പിന്നീട്​ 2000ത്തോളം തടവുകാരെ ഇൗ ക​ുപ്രസിദ്ധ തടവറയിൽ കുത്തിനിറച്ചുവെന്നാണ്​ ചരിത്രം പറയുന്നത്​. 
സമാനതകളില്ലാത്ത പീഡനത്തി​​​െൻറ നാളുകൾ ആയിരുന്നു അതെന്ന്​ ചരിത്രം പറയുന്നു. എന്നാൽ കാലം മാറിയപ്പോൾ ഇൗ തടവറ ഒരു മ്യൂസിയമായി മാറി. പഴയ സമരക്കാരുടെ പ്രാണനും ചോരയും ജീവിത യൗവ്വനങ്ങളും തച്ചുതകർക്കപ്പെട്ടതി​​​െൻറ ദൃക്​സാക്ഷി വിവരണം പോലെയാണ്​ ഒാരോ നിശബ്​ദമായ കാഴ്​ചയും.   ആ പഴയ കാലഘട്ടം ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നു. തടവുകാരെ പാർപ്പിച്ചിരുന്ന ജയിലറകളും അവർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും പാത്രങ്ങളും എല്ലാം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ ജയിലറകളിലും എല്ലും തോലുമായ മനുഷ്യരുടെ രൂപങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്നു.

തടവുകാരെ പീഡിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പ്രാകൃതആയുധങ്ങളും കാണാം.  ജയിലിലെ മങ്ങിയ മഞ്ഞവെളിച്ചത്തിലൂടെ നടക്കുമ്പോൾ , കാണികൾ അറിയാതെ ആ കാലഘട്ടത്തിലേക്ക് സഞ്ചരിക്കും. തടവുകാരുടെ  നിലവിളികൾ ഏതോ കോണുകളിൽ നിന്നും ഉയരുന്നപോലെ. ചാട്ടവാറുകളുടെ സീൽക്കാരങ്ങളും പച്ചമാംസത്തിൽ വീണ്​ അത്​ പ്രതിധ്വനികൾ സൃഷ്​ടിക്കുന്നതും ​തോന്നലുകളായി പിന്തുടരും. തീർച്ചയായും ആ തടവറയിൽ നിന്ന്​ ഇറങ്ങിനടക്കു​േമ്പാൾ കരയാതിരിക്കാൻ കഴിയുമായിരുന്നില്ല. മനുഷ്യത്വമുള്ള ഒാരോ മനുഷ്യനും കണ്ണീർ പൊടിയുന്ന ഹൃദയവുമായാണ്​ മ്യൂസിയത്തിൽ നിന്നും ഇറങ്ങിനടക്കുന്നത്​.  ഇന്നും വിയറ്റ്​നാമിലെ ആ പഴയ ജയിൽ ഒാർമ ഒരു ദു:സ്വപ്​നം പോലെയാണ്​.  

നിങ്ങൾ പോയ യാത്രകൾ, വിസ്​മയിപ്പിച്ച നാടുകൾ, നാട്ടുകാർ, അതിനിടെ ഹൃദയത്തിൽ സ്​പർശിച്ച അനുഭവങ്ങൾ, കണ്ടുമുട്ടിയ വ്യക്​തികൾ...... അവ ലോകവുമായി പങ്കുവെക്കൂ  ഗൾഫ് മാധ്യമത്തിലൂടെ.ചിത്രങ്ങൾ സഹിതം bahrain@gulfmadhyamam.net എന്ന വിലാസത്തിൽ എഴുതുക, അല്ലെങ്കിൽ 39 20 38 65 എന്ന നമ്പറിൽ വിളിക്കുക

Loading...
COMMENTS