തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും തെറ്റുകൾക്കുമെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണം

10:08 AM
17/07/2019
പാര്‍ലമെൻറ്​ അധ്യക്ഷ ഫൗസിയ ബിന്‍ത് അബ്​ദുല്ല സൈനലി​െൻറ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍നിന്ന്​

മനാമ: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും തെറ്റുകള്‍ക്കുമെതിരെ ബഹ്റൈന്‍ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പാര്‍ലമ​െൻറ്​ ഓഫീസ്​ അതോറിറ്റി യോഗം ആവശ്യപ്പെട്ടു. എല്ലാത്തരം തീവ്രവാദ പ്രവണതക്കുമെതിരെ ശക്തമായി നിലകൊണ്ട പാരമ്പര്യമാണ് ബഹ്റൈനുള്ളത്. ഖത്തറി​​െൻറ വ്യാജ വാര്‍ത്തകളും കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാനുള്ള ശ്രമങ്ങളും പൂര്‍ണാര്‍ഥത്തില്‍ തള്ളിക്കളയുന്നതായും പാര്‍ലമ​െൻറ്​ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

രാജ്യത്തി​​െൻറ സുരക്ഷയും സമാധാനവും പരമപ്രധാനമായി കാണുന്നുവെന്നും ബഹ്റൈ​​െൻറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള ഏത് ശ്രമവും എതിര്‍ത്ത് തോല്‍പിക്കുമെന്നുമാണ് പാര്‍ലമ​െൻറ്​ നിലപാട്. ബഹ്റൈനടക്കമുള്ള ജി.സി.സി രാഷ്​ട്രങ്ങളെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്ന അല്‍ ജസീറ ചാനലി​​െൻറ ശ്രമങ്ങള്‍ വിലപ്പോവ​ില്ലെന്നും ഇക്കാര്യത്തില്‍ മുഴുവന്‍ ജി.സി.സി രാഷ്​ട്രങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും പാര്‍ലമ​െൻറ്​ വ്യക്തമാക്കി. പാര്‍ലമ​െൻറ്​ അധ്യക്ഷ ഫൗസിയ ബിന്‍ത് അബ്​ദുല്ല സൈനലി​​െൻറ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഉപാധ്യക്ഷന്മാരും വിവിധ സബ് കമ്മിറ്റി ചെയര്‍മാന്മാരും ഉപദേഷ്​ടാക്കളും പങ്കെടുത്തു.

Loading...
COMMENTS