Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോക സുരക്ഷക്കും...

ലോക സുരക്ഷക്കും സമാധാനത്തിനും ബ്രിട്ട​െൻറ പങ്ക്​ നിർണ്ണായകം ^പ്രധാനമന്ത്രി

text_fields
bookmark_border
മനാമ: ലോകസ​ുരക്ഷ ശക്തമാക്കുന്നതിലും സമാധാനം വ്യാപിപ്പിക്കുന്നതിലും ബ്രിട്ടന്​ നിർണ്ണായകമായ പങ്കാളിത്തമാണ ്​ ഉള്ളതെന്ന്​ ബഹ്​റൈൻ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ഇൗസ ആൽ ഖലീഫ വ്യക്തമാക്കി. ബഹ്​റൈനിലെ ബ്രിട്ടൻ അംബാസഡർ സൈമൻ മാർട്ടിനെ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്​റൈനും ഇംഗ്ലണ്ടും തമ്മിലുളള ചരിത്രതുല്ല്യമായ ബന്​ധത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്​പര ധാരണയോടെയും ആദരവോടെയും വിവിധ മേഖലകളി​െല കൂട്ടുക്കെട്ടുകളിലൂടെ രണ്ട്​ രാജ്യങ്ങളും മുന്നോട്ട്​ പോകുകയാണ്​.
രണ്ട്​ രാജ്യങ്ങളുടെയും ജനതകളുടെ അഭിലാഷത്തിനും സൗഹൃദത്തിനും അനുസരിച്ച്​ യു.കെയുമായി കൂടുതൽ ബന്​ധം ഉൗട്ടിയുറപ്പിക്കാനും സഹകരണത്തി​​െൻറ പുതിയ ചക്രവാളങ്ങൾ തുറക്കാനുമുള്ള താൽപര്യവും പ്രധാനമന്ത്രി ഉൗന്നിപ്പറഞ്ഞു. സാമ്പത്തിക, വാണിജ്യ, നിക്ഷേപ മേഖലകളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നു. വിവിധ മേഖലകളിൽ യു.കെക്കുള്ള വൈദഗ്​ധ്യവും അനുഭവസമ്പത്തും ശ്രദ്ധേയമാണ്​. ഇൗ പ്രയോജനം ഉപയോഗപ്പെടുത്തുന്നതിലൂന്നിയുള്ള അനുഭവക്കൈമാറ്റത്തി​​െൻറ ആവശ്യകത അനിവാര്യമാണ്​. ഇതിനുള്ള സാധ്യതകൾ വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ്​ അംബാസഡർ ത​​െൻറ നിശ്​ചിത സേവനകാലത്ത്​, രണ്ട്​ രാജ്യങ്ങളുടെ ബന്​ധം ശക്തവും ഉൗഷ്​മളവുമായി മുന്നോട്ട്​ പോകുന്നതിൽ കാട്ടിയ മികവും താൽപര്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അംബാസഡറുടെ ഭാവി ചുമതലകൾ കൂടുതൽ മികച്ചതാക​െട്ടയെന്നും ആശംസിച്ചു. ബഹ്​റൈൻ ഗവൺമ​െൻറ്​ പ്രധാനമ​ന്ത്രിയുടെ നേതൃത്വത്തിന്​ കീഴിൽ കൂടുതൽ വികസനവഴികളിലൂടെ മുന്നോട്ടുപോകുന്നതിൽ ബ്രിട്ടൻ അംബാസഡർ അഭിനന്ദിച്ചു. ത​​െൻറ ചുമതലകാലത്ത്​ നയതന്ത്ര ദൗത്യം വിജയകരമാക്കുന്നതിന്​ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ സേവന സൗകര്യങ്ങളും നൽകിയതിൽ സൈമൻ മാർട്ടിൻ അഭിനന്ദനം അറിയിച്ചു. ബ്രിട്ടൺ^ബഹ്​റൈൻ ബന്​ധം എല്ലാ മേഖലകളിലും ശക്തമായി മുന്നോട്ട്​ പോകുന്നതിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധയും ജാഗ്രതയും ഉണ്ടായിട്ടുണ്ട്​. മേഖലയിൽ സ​ുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിൽ ബഹ്​റെ​​െൻറ ഉറച്ച പിന്തുണ ലഭിക്കുന്നത്​ അഭിനന്ദനാർഹമാണ്​. ബഹ്​റൈനിൽ ചെലവഴിക്കപ്പെടുന്ന കാലം സംതൃപ്​തിയുളളതാണ്​. പരിഷ്​കൃത സമീപനവും വിവിധ സംസ്​ക്കാരങ്ങളോടുള്ള തുറന്ന മനസും ബഹ്​റൈ​​െൻറ പ്രത്യേകതകളാണ്​. ബഹ്​റൈൻ ജനതക്ക്​ കൂടുതൽ പ​ുരോഗതിയും സമൃദ്ധിയും നേരുന്നതായും അദ്ദേഹം കൂടിക്കാഴ്​ചയിൽ ആശംസിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - bahrain-bahrain news-gulf news
Next Story