Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ-റൊമാനിയ സഹകരണ...

ബഹ്​റൈൻ-റൊമാനിയ സഹകരണ ചർച്ച നടന്നു

text_fields
bookmark_border
ബഹ്​റൈൻ-റൊമാനിയ സഹകരണ ചർച്ച നടന്നു
cancel
camera_alt????????? ????????? ????? ??????????? ?????????? ??????????? ????? ???????????

മനാമ: ബഹ്​റൈനും റിപബ്ലിക് ഒാഫ്​ റൊമാനിയയും തമ്മിലുള്ള ആദ്യ രാഷ്​ട്രീയ തല കൂടിയാലോചന യോഗം ബുക്കാറെസ്​റ്റി ൽ നടന്നു. ബഹ്​റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി (അന്താരാഷ്​ട്ര) ഡോ.ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫ, റൊമാനിയ സ്​റ്റേറ്റ്​ കാര്യ സെക്രട്ടറി മോണിക്ക ഗോർഗിത എന്നിവർ ചർച്ചക്ക്​ നേതൃത്വം നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്​പര സഹകരണം വ്യാപിപ്പിക്കുന്നതി​​െൻറ പ്രാധാന്യത്തെക്കുറിച്ചും എല്ലാ​േമഖലകളിലും യോജിപ്പുകളിലൂടെ മുന്നോട്ട്​ പോകുന്നതിനെക്കുറിച്ചും ചർച്ച നടന്നു. മേഖലയിലെ സമീപകാല സംഭവങ്ങളും അന്താരാഷ്​ട്ര വികസനപ്രശ്​നങ്ങളും ഭീകരതക്കും തീവ്രവാദത്തിനും എതിരായ പോരാട്ടത്തെക്കുറിച്ച​ും ഇരുരാജ്യത്തെയും പ്രതിനിധികൾ ഒരേസ്വരത്തിൽ ചർച്ച ചെയ്​തു.

സാമ്പത്തിക, സുരക്ഷ കാര്യങ്ങളിൽ കൂടുതൽ കൂട്ടുക്കെട്ട്​ ഉണ്ടാകുന്നതിനെക്കുറിച്ച്​ ഡോ.ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫ എടുത്തുപറഞ്ഞു. ബഹ്​​ൈറൻ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലൂടെ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ മികച്ച ദർശനങ്ങളുമായി ഏറെ മുന്നോട്ട്​ പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്​റൈൻ സാമ്പത്തിക ദർശനം 2030 മൂല്ല്യം, നീതി എന്നിവ അടിസ്ഥാനമാക്കിയുള്ള കേന്ദ്രീകരണമാണെന്നും ജനാധിപത്യ-സാമ്പത്തിക വികസന കാര്യങ്ങളിൽ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. 2007ൽ റൊമാനിയ യുറോപ്യൻ യൂണിയനിൽ അംഗമായതിലൂടെ റുമാനിയ ബഹ്​റൈനുമായുള്ള ബന്​ധം വ്യാപിപ്പിക്കാൻ കാരണമായി. വടക്കൻ അറ്റ്​ലാൻറിക് ഉടമ്പടി സംഘടനയിലെ ഒരു പ്രധാന രാജ്യമാണ് റൊമാനിയ എന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story