സിസ്​റ്റർ ലിനിയുടെ ജീവത്യാഗം നഴ്​സിങ്​ മേഖലയുടെ യശ്ശസുയർത്തി-സജീഷ്​

  • ഇന്ന്​  രാത്രി ഏഴ്​ മുതൽ ഇന്ത്യൻ ക്ലബ്ബിൽ  നടക്കുന്ന  ‘സിസ്​റ്റർ ലിനി സ്​മൃതിസന്​ധ്യ’യിൽ  ലിനിയുടെ  കുടുംബാംഗങ്ങൾ പ​െങ്കടുക്കും

സിസ്​റ്റർ ലിനിയുടെ മാതാവ്​ രാധ, മക്കളായ സിദ്ധാർത്ഥ്, റിതുൽ, ലിനിയുടെ ഭർത്താവ്​ സജീഷ്​ എന്നിവർ ബഹ്​റൈനിൽ എത്തിയപ്പോൾ

മനാമ: നിപ രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പകർന്ന സിസ്​റ്റർ ലിനിയുടെ ജീവത്യാഗം ന​ഴ്​സിങ്​ മേഖലയുടെ യശ്ശസുയർത്തിയതായി ഭർത്താവും ബഹ്​റൈൻ മുൻ പ്രവാസിയുമായ സ​ജീഷ്​ പറഞ്ഞു. ‘ഒരുമ ബഹ്​റൈൻ’ സംഘടിപ്പിക്കുന്ന ‘സിസ്​റ്റർ ലിനി സ്​നേഹ സ്​മൃതി’യിൽ സംബന്​ധിക്കാനായി എത്തിയ അദ്ദേഹം ‘ഗൾഫ്​ മാധ്യമ’ത്തോട്​ സംസാരിക്കുകയായിരുന്നു. ലിനിക്ക്​ മരണാനന്തരം ഇന്ത്യയിൽ നഴ്​സുമാർക്കുള്ള പരമോന്നത ‘ഫ്ലോറൻസ്​ നൈറ്റിങ്​ ഗേൾ പ​ുരസ്​ക്കാരം’ ലഭിച്ചപ്പോൾ  തങ്ങൾക്ക്​ കിട്ടിയ അംഗീകാരംപോലെ​ ​അഭിമാനമായി നിരവധി നഴ്​സുമാർ കാണുന്നുണ്ട്​​.  കേരളത്തി​െല ആയിരക്കണക്കിന്​ നഴ്​സുമാർ അനുഭവിക്കുന്ന തൊഴിൽസ്ഥിരതയില്ലായ്​മയും മതിയായ വേതനമില്ലായ്​മയും ഒരു വലിയ യാഥാർഥ്യമാണ്​. ഇത്​  പലരും കണ്ടില്ലെന്ന്​ നടിക്കുകയാണ്​. ഇത്തരം പ്രശ്​നങ്ങളെ ഗൗരവത്തോടെ കണ്ട ഒരാളായിരുന്നു​ ലിനിയും.

അതേസമയം നഴ്​സ്​ എന്ന നിലയിലുള്ള ഉത്തരവാദിത്തവും അതി​​​െൻറ മുൻനിരയിൽ നിന്നുക്കൊണ്ടുള്ള നേതൃത്വ  നിലപാടുകളും ലിനിക്ക്​ ഉണ്ടായിരുന്നു. ആരോഗ്യസേവന മേഖലയോടുള്ള ആത്​മാർപ്പണവും മതിപ്പും അവർ കാത്തുസൂക്ഷിച്ചതിന്​ നിരവധി ഉദാഹരണങ്ങൾ സഹപ്രവർത്തകർക്ക്​ പറയാനുണ്ട്​. രോഗം ബാധിച്ച്​ പേരാ​മ്പ്ര ആശുപത്രിയിൽ നിന്ന്​ മെഡിക്കൽ കോളജിലേക്ക്​ ശുപാർശ ചെയ്​ത്​ അയച്ച​േപ്പാഴും ലിനി തന്നെ പരിചരിക്കാൻ എത്തിയവരോട്​ കൂടുതൽ അട​ുത്ത്​ ഇടപഴകരുത്​; ശക്തമായ പകർച്ചവ്യാധിയാണെന്ന തരത്തിൽ മുന്നറിയിപ്പ്​ നൽകിയിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ച​േപ്പാഴും ആളുകളുമായി ഇടപഴകാതെ തന്നെ ഒഴിഞ്ഞ സ്ഥലത്തേക്ക്​ കൊണ്ട​ുപോകാൻ അപേക്ഷിച്ചിരുന്നതായും പിന്നീട്​ മനസിലാക്കാൻ സാധിച്ചു. യു.സ്​, യു.കെ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്​സുമാരുടെ ഒരു യോഗം  ഗോവയിൽ അടുത്തിടെ നടന്നപ്പോൾ സിസ്​റ്റർ ലിനിയോടുള്ള ആദരവി​​​െൻറ ഫലമായി തന്നെ ക്ഷണിച്ചിരുന്നു.

അവിടെ എത്തിയപ്പോൾ   യു.എസിൽ ജോലി ചെയ്യുന്ന മലയാളി നഴ്​സ്​ പറഞ്ഞത്​ മു​െമ്പാന്നും തങ്ങൾക്ക്​ നാട്ടിൽ ഒരു നഴ്​സ്​ എന്ന നിലയിലുള്ള കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല എന്നാണ്​. ലിനിയുടെ മരണത്തിനുശേഷം തങ്ങൾക്കും നഴ്​സ്​ എന്ന്​ പറയു​േമ്പാൾ വലിയ അംഗീകാരം കിട്ടുന്നുവെന്ന്​ അവരെപ്പോലെ നിരവധിപേർ പറയുന്നുണ്ട്​​. മരണാനന്തരം ലിനിയെ ലോകം അംഗീകരിക്കു​േമ്പാൾ താനും കുടുംബാംഗങ്ങളും അഭിമാനിക്കുന്നു.   വളരെ ഉയരെയുള്ള വ്യക്തിയായും മാതൃകയായും ലിനിയെ താൻ കാണുകയാണെന്നും സജീഷ്​ പറഞ്ഞു.  ഇന്ന്​  രാത്രി ഏഴ്​ മുതൽ ഇന്ത്യൻ ക്ലബ്ബിൽ  നടക്കുന്ന ‘സിസ്​റ്റർ ലിനി സ്​മൃതിസന്​ധ്യ’യിൽ സജീഷും മക്കളായ റിതുൽ (ആറ്​), സിദ്ധാർത്ഥ്​(മൂന്ന്​) എന്നിവരും   ലിനിയുടെ മാതാവ്​ രാധയും പ​െങ്കടുക്കുന്നുണ്ട്​.  ബഹ്​റൈനിൽ എത്തിയ​േശഷം നിരവധി സുഹൃത്തുക്കൾ വിളിച്ചുക്കൊണ്ടിരിക്കുകയാണ്​. നിരവധിപേർ മക്കളെ കാണാൻ എത്തിക്കൊണ്ടിരിക്കുന്നു. എല്ലാവർക്കും നന്ദിയുണ്ടെന്നും സജീഷ്​ പറഞ്ഞു. 

Loading...
COMMENTS