കുതിരയോട്ട മല്‍സരത്തില്‍ ബഹ്റൈന്‍ സ്ഥാനം മുൻനിരയിൽ –ശൈഖ് ഈസ ബിന്‍ സല്‍മാന്‍ 

09:18 AM
12/07/2019
ബ്രിട്ടനിലെ ന്യൂമാര്‍ക്കറ്റ് ആഘോഷത്തിലും 28 ാമത് ബഹ്റൈന്‍ കുതിരയോട്ട മല്‍സര പരിപാടിയിൽ റാഷിദ് ഹോഴ്സ് റൈഡിംഗ് ക്ലബ്​ വൈസ് ചെയര്‍മാന്‍ ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ സംസാരിക്കുന്നു

മനാമ: കുതിരയോട്ട മല്‍സരത്തില്‍ ബഹ്റൈ​​െൻറ സ്ഥാനം മുൻനിരയിലാണെന്ന് റാഷിദ് ഹോഴ്സ് റൈഡിംഗ് ക്ലബ്​ വൈസ് ചെയര്‍മാന്‍ ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി.  ബ്രിട്ടനിലെ ന്യൂമാര്‍ക്കറ്റ് ആഘോഷത്തിലും 28 ാമത് ബഹ്റൈന്‍ കുതിരയോട്ട മല്‍സര പരിപാടികളിലും സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനിലെ പ്രധാന കായിക മല്‍സരങ്ങളിലൊന്നായാണ് കുതിരയോട്ട മല്‍സരം ഗണിക്കുന്നത്. ബഹ്റൈന്‍ സമൂഹം ഇതിന് വലിയ പ്രാധാന്യം നല്‍കുകയും വര്‍ധിത ആവേശത്തോടെ മല്‍സരങ്ങള്‍ വീക്ഷിക്കുകയും ചെയ്യുന്നു. കുതിരയോട്ട മല്‍സരത്തിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്കും പ്രോല്‍സാഹനത്തിനും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ബഹ്റൈന്‍ പാരമ്പര്യത്തി​​െൻറ ഭാഗമായി ഇന്നും സജീവമായി നിലനില്‍ക്കുന്ന കുതിരയോട്ട മല്‍സരം ലോകത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്നതില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നുണ്ട്. ബ്രിട്ടനിലെ പഴയ ആഘോഷ പരിപാടികളിലൊന്നായ ന്യൂമാര്‍ക്കറ്റി​​െൻറ ഭാഗമായി കുതിരയോട്ട മല്‍സരവും കഴിഞ്ഞ 27 വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്നു.വിവിധ രാജ്യങ്ങളില്‍ നിന്നും വേഗതയേറിയ കുതിരകള്‍ മാറ്റുരക്കുന്ന അന്താരാഷ്​ട്ര മല്‍സരമായി ഇതിന് മാറാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മല്‍സരത്തില്‍ വിജയം കൊയ്തവര്‍ക്ക് അദ്ദേഹം മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സ്പീനിഷ് മിഷന്‍ എന്ന കുതിരയുടെ ഉടമയാണ് ഒന്നാം സ്ഥാനം നേടിയത്. വിവിധ ഇനങ്ങളില്‍ നടത്തിയ മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ഡേവിഡ് സിംകോക്ക്, ജീമി സ്പെന്‍സര്‍ എന്നിവര്‍ക്കും അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്തു.  

Loading...
COMMENTS