Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലയാളി പ്രവാസിയെ...

മലയാളി പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ വിദേശിക്ക്​ വധശിക്ഷ

text_fields
bookmark_border
മലയാളി പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ വിദേശിക്ക്​ വധശിക്ഷ
cancel
camera_alt????????????? ??????? ??????

മനാമ: ബഹ്​റൈനിൽ മലയാളി പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സുഡാനി പൗരന്​ ബഹ്​റൈൻ ഹൈക്രിമിനൽ കോടതി വധശ ിക്ഷ വിധിച്ചു. കോഴിക്കോട്​ താമരശേരി പരപ്പൻപൊയിൽ ജിനാൻ തൊടിക ജെ.ടി. അബ്​ദുല്ലക്കുട്ടിയുടെ മകന്‍ അബ്​ദുൽ നഹാസ്​ (33) ആണ്​ 2018 ജൂലൈ മൂന്നിന്​ കൊല്ലപ്പെട്ടത്​. ഹൂറ എക്​സിബിഷൻ റോഡിൽ അൽ അസൂമി മജ്​ലിസിന്​ സമീപമുള്ള താമസ സ്ഥലത്ത്​ കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഫോണിൽ ബന്​ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടർന്ന്​ സുഹൃത്തുക്കൾ അന്വേഷിച്ച്​ ചെന്നപ്പോഴാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. കൈകൾ കെട്ടി മർദ്ദനമേറ്റ നിലയിലും തലക്ക്​ ഗുരുതര പരിക്ക്​ പറ്റിയ അവസ്ഥയിലുമായിരുന്നു മൃതദേഹം.

തെളിവുകൾ നശിപ്പിക്കാനായി, നിലത്ത്​ മുളക്​പൊടി വിതറിയിരുന്നതായും എണ്ണ ഒഴിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. തുടർന്ന്​ ​നടന്ന അന്വേഷണത്തിൽ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പ്രതിയുടെ ദൃശ്യം ലഭിക്കുകയും അറസ്​റ്റ്​ നടക്കുകയുമായിരുന്നു. നാല്​ വർഷമായി ബഹ്​റൈനിൽ ജോലി ചെയ്​ത്​ വന്ന അബ്​ദുൽ നഹാസ്​ വിസയോ മതിയായ രേഖകളോ ഇല്ലാ​തെയായിരുന്നു കഴിഞ്ഞിരുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അവിവാഹിതനായിരുന്നു. കേസി​​​​െൻറ വിചാരണക്കിടെ താൻ ഹോളിവുഡ്​ സിനിമയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ്​ കൊല നടത്തിയതെന്ന്​ പ്രതി പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story