ഹമദ് രാജാവ് പ്രധാനമന്ത്രി, കിരീടാവകാശി എന്നിവരുമായി ചര്‍ച്ച നടത്തി 

09:56 AM
08/07/2019
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുമായി ചര്‍ച്ച നടത്തിയപ്പോൾ

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. സാഫിരിയ്യ പാലസില്‍ നടന്ന കൂടിക്കാഴ്​ചയില്‍ രാജ്യത്തെ വിവിധ വിഷയങ്ങളും വളര്‍ച്ചയും പുരോഗതിയും ചര്‍ച്ച ചെയ്തു. രാജ്യത്തി​​െൻറ വികസനത്തിനും വളര്‍ച്ചക്കുമായി പ്രധാനമന്ത്രിയും കിരീടാവകാശിയും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ ഹമദ് രാജാവ് പ്രത്യേകം പ്രകീര്‍ത്തിച്ചു. 

സര്‍ക്കാരി​​െൻറ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തി​​െൻറ സര്‍വതോന്മുഖമായ പുരോഗതി സാധ്യമാക്കുന്നതിനും കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സുഭിക്ഷവും സമാധാനപൂര്‍ണവുമായ ജീവിതം ഉറപ്പുവരുത്തുകയെന്നതാണ് മുഖ്യ പരിഗണനയെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രധാനമന്ത്രിയും കിരീടാവകാശിയും ഹമദ് രാജാവിന് ആയുരാരോഗ്യ സൗഖ്യം ആശംസിക്കുകയും സര്‍ക്കാരിന് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Loading...
COMMENTS