പ്രവാസി വായനക്കാർക്ക്​ ബഷീറിയൻ കൃതികളോട്​ എന്നും ഏറെ ഇഷ്​ടം

വൈക്കം മുഹമ്മദ്​ ബഷീറി​െൻറ എഴുത്ത്​ മുറി

മനാമ: ​മലയാളത്തി​​െൻറ ബേപ്പൂർ സുൽത്താനായി വാഴ്​ത്തപ്പെട്ട വൈക്കം മുഹമ്മദ്​ ബഷീറി​​െൻറ കൃതികൾ പ്രവാസി മലയാളികൾ ആവർത്തിച്ച്​ വായിക്കുന്നതായി കണ്ടെത്തൽ. വൈക്കം മുഹമ്മദ്​ ബഷീർ വിടപറഞ്ഞിട്ട്​ 25 വർഷം പൂർത്തിയാകുന്ന പശ്​ചാത്തലത്തിൽ ബഹ്​റൈനിലെ മലയാളി വായനശാലകളിലും സാഹിത്യാസ്വാദകരിലും ‘ഗൾഫ്​ മാധ്യമം’ നടത്തിയ അന്വേഷണത്തിലാണ്​ ബഷീറിയൻ കൃതികളോടുള്ള പ്രവാസികളുടെ ഇഷ്​ടം വ്യക്തമായത്​. ഏറ്റവും ലളിതമായ ഭാഷയും സാഹിത്യവുമാണ്​ ബഷീറി​​െൻറ കഥകളിലും നോവലുകളിലും എന്നതിനാൽ വായന ശീലമുളളവർ അദ്ദേഹത്തി​നെ കൂടുതലായി ഇഷ്​ടപ്പെടുന്നു. എല്ലാ മേഖലകളിലുള്ള  പ്രവാസികളും ബഷീറി​​െൻറ രചനകളെ അതിയായി ഇഷ്​ട​െപ്പടുന്നുണ്ടെന്ന്​ ബഹ്​റൈൻ ​േകരളീയ സമാജം ഉൾപ്പെടെയുള്ള വായനശാലകളുടെ ചുമതലക്കാർ പറയുന്നു.

പ്രേമലേഖനം, ബാല്യകാലസഖി, ​​െൻറപ്പൂപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ തുടങ്ങിയ പുസ്​തകങ്ങൾക്കെല്ലാം വിവിധ പ്രവാസി സംഘടനകളുടെ വായനശാലകളിൽ ഡിമാൻറ്​ ഏറെയാണിന്നും​. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രതയും സാമൂഹിക അനാചാരങ്ങൾക്ക്​ നേരെ പേനക്കൊണ്ട്​ നടത്തിയ ചാട്ടുളി പ്രയോഗങ്ങളും സരളവും കൗതുകകരവുമായ ഭാഷയും വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായി പ്രവാസ സാഹിത്യപ്രേമികൾ വിലയിരുത്തുന്നു. ഒാൺലൈനായും അദ്ദേഹത്തി​​െൻറ രചനകൾ ഏറെപ്പേർ വായിക്കുന്നുണ്ട്​. പ്രവാസികൾക്ക്​ ബഷീർ കൃതികളോട്​ പ്രേമം വർധിപ്പിക്കുന്നതിന്​ കാരണം അദ്ദേഹത്തി​​െൻറ കാലത്തെ അതിജീവിക്കുന്ന മാന്ത്രികതയും സർഗസിദ്ധിയുമാണെന്ന്​ പ്രവാസി എഴുത്തുകാരി ഷബിനി വാസുദേവ്​ പറഞ്ഞു. കേരളീയ സമാജം വായനശാലയിൽ ഇപ്പോഴും അദ്ദേഹത്തി​​െൻറ കൃതികൾക്ക്​ ആവശ്യക്കാർ ഏറെയാണ്​.

കോഴിക്കോട്ടുകാരിയായിരുന്നതിനാൽ ബഷീറിനെ നേരിട്ട്​ കാണാനും കഥയെഴുത്ത്​ മത്​സരവിജയിയായ രണ്ട്​ സന്ദർഭങ്ങളിൽ അദ്ദേഹത്തിൽനിന്ന്​ സമ്മാനം വാങ്ങാൻ ഭാഗ്യം ലഭിച്ചതും ഷബിനി വാസുദേവ്​ അനുസ്​മരിച്ചു. ത​​െൻറതായ ശൈലിയാൽ മലയാള സാഹിത്യത്തി​​െൻറ സുവർണ്ണ സിംഹാസനം സ്വന്തമാക്കിയ ഇതിഹാസതുല്ല്യനായ എഴുത്തുകാരനാണ്​ വൈക്കം മുഹമ്മദ്​ ബഷീർ എന്ന്​ പ്രവാസി എഴുത്തുകാരൻ വൊ​െങ്കാല്ല ദിൽഷാദ്​ ചൂണ്ടിക്കാട്ടി. അന്നും ഇന്നും പ്രവാസികൾക്ക്​ അദ്ദേഹത്തി​​െൻറ കൃതികൾ ഏറ്റവും പ്രിയപ്പെട്ടതാണ്​.  ബഷീർ വിടപറഞ്ഞിട്ട്​ 25 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു.  കാലം വളരെ പെ​െട്ടന്ന്​ കടന്നുപോയി.  എങ്കിലും ആ കൃതികൾ ഇന്നും ആവർത്തിച്ച്​ വായിക്കപ്പെടുന്നതിനാൽ അദ്ദേഹത്തി​​െൻറ ശൂന്യത അനുഭവ​െപ്പടുന്നില്ല എന്നത്​ ആശ്വാസമാണെന്നും ദിൽഷാദ്​ പറഞ്ഞു.

Loading...
COMMENTS