Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൃത്യമായ...

കൃത്യമായ മുന്നൊരുക്കമില്ല; അഭിരുചി അറിയാതെ ‘ആട്ടിത്തെളിക്കലും’

text_fields
bookmark_border
കൃത്യമായ മുന്നൊരുക്കമില്ല; അഭിരുചി അറിയാതെ ‘ആട്ടിത്തെളിക്കലും’
cancel

മനാമ: ‘നീറ്റ്​’ ഉൾപ്പെടെയുള്ള പ്രധാന മെഡിക്കൽ^എഞ്ചിനീയറിങ്​ പ്രവേശന പരീക്ഷകളിൽ പ്രവാസ ലോകത്തെ ഭൂരിപക്ഷം ക ുട്ടികളും പരാജയപ്പെടുന്നതിന്​ കാരണം കൃത്യമായ മുന്നൊരുക്കമില്ലാത്തത​ുൾപ്പെടെയുള്ള പ്രശ്​നങ്ങൾ. അട​ുത്തിട െ ഇന്ത്യയിൽ നടന്ന മെഡിക്കൽ എഞ്ചിനീയറിങ്​ പ്രവേശ പരീക്ഷയിൽ ബഹ്​റൈനിൽ നിന്നും നൂറുകണക്കിന്​ വിദ്യാർഥികളാണ്​ പ ​െങ്കടുത്തത്​. ഇവരിൽ അപൂർവമായി ചില വിദ്യാർഥികൾ മികച്ച വിജയം ​നേടി. എന്നാൽ പ്രവേശ പരീക്ഷയെഴുതിയ ഭൂരിപക്ഷവും പു റത്തായി​​. അർഹത നേടിയ വളരെകുറച്ചുപേർ മെഡിക്കൽ^എഞ്ചിനീയറിങ്​ കോഴ്​സുകളിലേക്ക്​ ചേരാനുള്ള ഉൗഴവും കാത്തിരിക ്കു​േമ്പാൾ മറ്റുള്ള പ്രവാസി കുട്ടികൾ എന്ത്​ ചെയ്യണം എന്നറിയാതെ അനിശ്​ചിതത്വത്തിലാണ്​. ​െഎ.​െഎ.ടി എഞ്ചിനീയറ ിങ്​ പ്രവേശ പരീക്ഷ എഴുതിയ പ്രവാസി കുട്ടികൾക്കും നാമമാത്രമായ വിജയമാണ്​ ലഭിച്ചത്​.

പരിശീലന ക്ലാസുകളിലേക്ക്​ ഒരു വർഷത്തെ പരിശീലനത്തിനായി ചേർത്ത്​ വീണ്ടും പ്രവേശനപരീക്ഷ എഴുതുക എന്ന തീരുമാനമാണ്​ പലർക്കുമുള്ളത്​​. എന്നാൽ മാർക്കി​​െൻറയും അഭിമുഖത്തി​​െൻറയും അടിസ്ഥാനത്തിലായിരിക്കും പരീക്ഷ എന്നതും പ്രധാന പരിശീലന സ്ഥാപനങ്ങളിൽ ചേരുന്നതിന്​ തടസമാകുന്നുണ്ട്​. അതേസമയം എൻട്രൻസ്​ പരിശീലനം നൽകാൻ കേരളത്തിൽ എമ്പാടും സ്ഥാപനങ്ങളുമുണ്ട്​. മക്കൾ എട്ടാം ക്ലാസ്​ കഴിഞ്ഞാൽതന്നെ രക്ഷിതാക്കളിൽ പലരുടെയും ആഗ്രഹം ഭാവിയിൽ മക്കളെ ഡോക്​ടർമാരും എഞ്ചിനീയറുമാരും ആക്കണമെന്നാണ്​. ഇതിനുവേണ്ടിയുള്ള ആഗ്രഹവുമായി മക്ക​െള പഠിപ്പിക്കുന്നവർ രണ്ടുകാര്യങ്ങൾ പ്രധാനമായും മറന്നുപോകുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുന്നുവെന്നാണ്​ കുട്ടികളുടെ മാനസിക പ്രശ്​നങ്ങൾ കൈകാര്യം ചെയ്യുന്ന വിദഗ്​ധരുടെ കണ്ടെത്തൽ.

നല്ലൊരു പങ്ക്​ രക്ഷിതാക്കളും കുട്ടികളുടെ അഭിരുചി അന്വേഷിക്കുകയോ അവരുടെ ആഗ്രഹം മനസിലാക്കുകയും ചെയ്യുന്നില്ല. കുട്ടികൾക്ക്​ ആഗ്രഹവും അഭിരുചിയും ഉണ്ടെങ്കിൽതന്നെ അവർക്ക്​ കൃത്യമായ മുന്നൊരുക്കം നടത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ രക്ഷിതാക്കൾ നിസഹായരാ
ണ്​. പ്ലസ്​ ടുവിന്​ നല്ല മാർക്ക്​ വാങ്ങണമെങ്കിൽ കുട്ടികൾക്ക്​ വിവിധ വിഷയങ്ങളിൽ ട്യൂഷൻ നൽകണമെന്ന അവസ്ഥ ഇപ്പോൾ തന്നെയുണ്ട്​. അതിനൊപ്പം മെഡിക്കൽ^എഞ്ചിനീയറിങ്​ എൻട്രൻസ്​ പരിശീലനം നൽകാൻ വൈദഗ്​ധ്യമുള്ള സ്ഥാപനങ്ങൾ പ്രവാസലോകത്ത്​ അധികമില്ല. പലരും പരീക്ഷയുടെ ഒന്നോ രണ്ടോ മാസംമു​മ്പ്​ മാത്രമാണ്​ ഇത്തരം പരിശീലന സ്ഥാപനങ്ങളിലേക്ക്​ കുട്ടിക​െള വിടാറുണ്ട്​. ഇവിടെ നിന്നുള്ള ഗുളികപ്പരുവത്തിലുള്ള പരിശീലനം കുട്ടിക്ക്​ കാര്യമായ സഹായവുമാകുന്നില്ല. ഇത്തരത്തിൽ, നാട്ടിൽച്ചെന്ന്​ പരീക്ഷ എഴുതുന്ന കുട്ടി തയ്യാറെടുപ്പ്​ ഇല്ലാ​ത്തതുമൂലം പരാജയപ്പെടുകയും മനോസംഘർഷം നേരിട​ുകയും ചെയ്യുന്നു.

തുടർപഠനം ഏത്​ രീതിയിൽ മുന്നോട്ട്​ കൊണ്ടുപോകണമെന്നറിയാതെ കുട്ടികളും രക്ഷിതാക്കളും മാനസിക പ്രയാസം അനുഭവിക്കുന്നതും ഇതിനെ തുടർന്നുള്ള പ്രശ്​നങ്ങളും സാധാരണയായി മാറിയിട്ടുണ്ടെന്ന്​ ബഹ്​റൈനിലെ പ്രമുഖ കൗൺസിലർ ഡോ.ശ്യാം കുമാർ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. ആർട്​സ്​, കൊമേഴ്​സ്​ തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക്​ ഒത്തിരി തൊഴിൽ സാധ്യതകൾ ഉണ്ടെങ്കിലും അത്​ എടുക്കണമെന്ന്​ ആഗ്രഹിക്കുന്ന നിരവധി കുട്ടികൾക്ക്​ രക്ഷിതാക്കൾ അനുവാദം നൽകാത്ത സംഭവങ്ങൾ ഉണ്ടാക​ുന്നുണ്ട്​. അങ്ങനെയുള്ള കേസുകൾ തങ്ങള​ുടെ മുന്നിൽ എത്തുന്നുണ്ട്​. അതുപോലെ പ്ലസ്​ടുവിന്​ സയൻസ്​ എടുക്കാൻ ‘ഭയപ്പെടുന്ന’ ചില കുട്ടികളും കൗൺസിലിങിനായി എത്താറുണ്ട്​. പത്താംക്ലാസ്​ പരീക്ഷയിൽ സയൻസിന്​ നല്ല മാർക്ക്​ വാങ്ങിയ കുട്ടിതന്നെ ഇത്തരമൊരു പ്രശ്​നവുമായി എത്തിയപ്പോൾ കൗൺസിലിങ്​ നൽകുകയും ഒടുവിൽ പ്ലസ്​ വണ്ണിനും സയൻസ്​ എടുത്ത്​ കുട്ടി മികച്ച മാർക്ക്​ വാങ്ങിയതായും അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ അഭിരുചിയറിഞ്ഞാണ്​ മക്കളെ ഡോക്​ടറും എഞ്ചിനീയറുമാക്കാൻ ഇറങ്ങിത്തിരിക്കേണ്ടതെന്ന്​ ​െഎ.സി.ആർ.എഫ്​ വൈസ്​ ചെയർമാനും പ്രമുഖ ഫിസിഷ്യനുമായ ഡോ.ബാബു രാമചന്ദ്രൻ പറഞ്ഞു. താനും ഭാര്യയും ഡോക്​ടർമാർ ആണെങ്കിലും മക്കളെ ഡോക്​ടർമാർ ആക്കാൻ ശ്രമിച്ചില്ലെന്നും അവരുടെ അഭിരുചി അറിഞ്ഞ്​ മറ്റ്​ കോഴ്​സുകളിലേക്ക്​ വിടുകയായിരുന്നുവെന്നും ഇത്​ വിജയകരമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി കുട്ടികൾ രക്ഷിതാക്കളുടെ ‘ചിറകിനടിയിൽ’ ജീവിക്കുന്നവരാണെന്നും അതിനുമപ്പുറത്തേക്ക്​ എത്താനും മത്​സര പരീക്ഷകളിൽ വിജയിക്കാനാവശ്യമായ പരിശീലനവും മാനസികാവസ്ഥയും നേടാന​ുള്ള അവസരങ്ങൾ ഉണ്ടാക്കേണ്ടതുണ്ടെന്നും ന്യൂ ഇന്ത്യൻ സ്​കൂൾ പ്രിൻസിപ്പൽ ഗോപിനാഥമേനോൻ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story