Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവസ്​തു കൈമാറ്റ...

വസ്​തു കൈമാറ്റ രജിസ്​​േട്രഷന്​​ ആധാർ; പ്രവാസികൾ ആശങ്കയിൽ

text_fields
bookmark_border
വസ്​തു കൈമാറ്റ രജിസ്​​േട്രഷന്​​ ആധാർ; പ്രവാസികൾ ആശങ്കയിൽ
cancel

മനാമ: കേരളത്തിൽ വസ്​തു കൈമാറ്റ രജിസ്​​േട്രഷന്​​ ആധാർ നിർബന്​ധമാക്കാനുള്ള തീരുമാനം ആധാർ കാർഡ്​ ഇല്ലാത്ത ബഹു​ ഭൂരിപക്ഷം പ്രവാസികളിലും ആശങ്ക ഉണ്ടാക്കുന്നു. ഇത്​ തങ്ങളെ ഗുരുതരമായി ബാധിക്കുമെന്നാണ്​ ബഹ്​റൈനിലെ പ്രവാസികൾ ചൂണ്ടിക്കാട്ടുന്നത്​. നാട്ടിൽ സ്ഥിര താമസക്കാർക്കാണ്​ ആധാർ ലഭിക്കുക എന്നതിനാൽ പ്രവാസികളിൽ പലർക്കും ആധാർ കാർഡ ്​ ഇല്ല. അതിനാൽ ഒാരോ ഗവൺമ​െൻറ്​ കാര്യത്തിനും ആധാർ നിർബന്​ധമാക്കുന്നു എന്ന വാർത്ത വരു​േമ്പാൾ പ്രവാസികൾ അതിനെ ആശങ്ക​േയാടെയാണ്​ കാണുന്നത്​. നിലവിൽ വസ്​തു വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും വോട്ടർ ​െഎ.ഡികാർഡ്​, പാസ്​പോർട്ട്​, ​ഡ്രൈവിങ്​ ലൈസൻസ്​, ആധാർ തുടങ്ങിയവയാണ്​ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്ന
ത്​.

എന്നാൽ കേരളത്തിൽ വസ്​തു ഇടപാടിന്​ ആധാർ മാത്രം തിരിച്ചറിയൽ രേഖയാക്കാനാണ്​ റവന്യൂ വകുപ്പ്​ നടപടിക്രമങ്ങൾ എടുത്തിരിക്കുന്നത്​. ആദ്യഘട്ടമായി വിലയാധാരം രജിസ്​റ്റർ ​െചയ്യുന്ന വസ്​തുക്കൾക്ക്​ ആധാർ നിർബന്​ധമാക്കാനുള്ള ഉത്തരവ്​ ഉടൻ പുറത്തിറങ്ങുമെന്നും അറിയുന്നു. അതേസമയം, പ്രവാസ​ികളെ പരിഗണിക്കാതെ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്​ അവിവേകമാണെന്ന്​ പ്രവാസലോകത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ വസ്​തു വാങ്ങുന്നവരിലും വിൽക്കുന്നവരിലും പ്രവാസികളുടെ എണ്ണം വളരെ വലുതാണ്​. അതിനാൽ പ്രവാസികൾക്ക്​ എല്ലാം ആധാർ നൽകാനുള്ള നടപടി സ്വീകരിക്കുകയോ, അല്ലെങ്കിൽ പ്രവാസികൾക്ക്​ വസ്​തു കൈമാറ്റ രജിസ്​​േട്രഷന് പാസ്​പോർട്ട്​ ഉപയോഗിക്കാനുള്ള അവസരം നൽകുകയോ ചെയ്യണമെന്നാണ്​ പ്രവാസികൾ ആവശ്യപ്പെടുന്നത്​.

പ്രവാസിക്ക്​ സ്വന്തം നാട്ടിൽ നിക്ഷേപം നടത്താൻ ഏറ്റവും ആവശ്യം വേണ്ടത്​ വസ്​തുവി​​െൻറ കൈമാറ്റമാണ്​. പ്രവാസികൾ തങ്ങളുടെ ഭൂമി വിറ്റോ, പുതിയത്​ വാങ്ങുകയോ ചെയ്​താണ്​ പുതിയ സംരംഭങ്ങളുടെ ആദ്യഘട്ടം രൂപപ്പെടുത്തുന്നത്​ എന്നിരിക്കെ വരാൻപോകുന്ന നിയമം തല​േവദനയാകും എന്നതിൽ സംശയമില്ല. പ്രവാസികൾക്ക്​ തേനും പാലും ഒഴുക്കുമെന്ന്​ പറയുന്ന ഗവൺമ​െൻറുകൾ പ്രവാസികളുടെ അടിസ്ഥാന വിഷയങ്ങൾക്ക്​ മുന്നിൽ ചുവപ്പ്​നാടകൾ സൃഷ്​ടിക്കുന്നത്​ പതിവാണെന്നത്​ സ്ഥിരം പരാതിയാണ്​. കഴിഞ്ഞ വർഷം കേരളത്തിൽ പ്രളയത്തിൽ വീടിന്​ നാശനഷ്​ടം സംഭവിച്ചവർക്ക്​ നഷ്​ടപരിഹാരം നൽകാൻ ലളിതമായ നടപടികൾ സ്വീകരിക്കുമെന്ന്​ ഗവൺമ​െൻറ്​ പറഞ്ഞിരുന്നതാണ്​. എന്നാൽ ബഹ്​റൈനിലുള്ള പത്തനംതിട്ടക്കാരനായ പ്രവാസിയുടെ കുടുംബത്തിന്​ നഷ്​ടപരിഹാരം പ്രാഥമിക സമയത്ത്​ നിഷേധിച്ചത്​, ഗൃഹനാഥന്​ ആധാർ കാർഡ്​ ഇല്ലാത്തതി​​െൻറ പേരിലായിരുന്നു. ഇതിനെ തുടർന്ന്​ തുടർന്ന്​ നഷ്​ടപരിഹാരം കിട്ടാനുള്ള നടപടി ക്രമങ്ങൾക്കായി പ്രവാസി കമ്മീഷൻ ഇടപെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story