Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജെറ്റ്​ എയർവേസി​െൻറ...

ജെറ്റ്​ എയർവേസി​െൻറ അസാന്നിധ്യം: അവധിക്കാലത്ത്​ വിമാനടിക്കറ്റ്​ നിരക്ക്​ കുതിച്ചുയരുന്നു

text_fields
bookmark_border
ജെറ്റ്​ എയർവേസി​െൻറ അസാന്നിധ്യം:   അവധിക്കാലത്ത്​ വിമാനടിക്കറ്റ്​ നിരക്ക്​ കുതിച്ചുയരുന്നു
cancel

മനാമ: അവധിക്കാലത്ത്​ നാട്ടിലേക്ക്​ പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക്​ വർധിക്കുന്ന വിമാനടിക്കറ്റ് ​ നിരക്ക്​ ഭാരമാകുന്നു. ഏറ്റവും കൂടുതൽ പ്രവാസികളുള്ള കേരളത്തിൽ ദിനംപ്രതി 200 ബി.ഡിക്ക്​ മുകളിലാണിപ്പോൾ വിവിധ വിമാനകമ്പനികൾ ഇൗടാക്കുന്ന ചാർജ്​. ബഹ്​റൈൻ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽനിന്നും ഇന്ത്യയുടെ വിവിധ പ്രധാന നഗരങ്ങളിലേക്ക്​ ജെറ്റ്​ എയർവേസ്​ ദിനംപ്രതി ബോംബെ വഴി സർവീസ്​ നടത്തിയിരുന്നു. എന്നാൽ അടുത്തിടെ സാമ്പത്തിക പ് രതിസന്​ധി കാരണം ജെറ്റ്​ സർവീസുകൾ റദ്ദാക്കിയതോടെ ഇൗ മേഖലയിലെ ഇന്ത്യൻ പ്രവാസികളുടെ യാത്രാപ്രതിസന്​ധിയും വർധിച്ചു. കേരളത്തിൽ കോഴിക്കോട്​, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഇന്ത്യയിലെ മറ്റ്​ നഗരങ്ങളായ ചെന്നൈ, മംഗലാപുരം, ഹൈദ്രാബാദ്​,ബംഗളൂരു, ഹൈദ്രാബാദ്​, ലക്​നൗ, അമൃത്​സർ, ജയ്​പൂർ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്​ ജറ്റ്​ സർവീസുകൾ നടത്തിയിരുന്നത്​. ജറ്റി​​െൻറ പിൻമാറ്റം കാരണം മറ്റ്​ വിമാന കമ്പനികൾ സർവീസുകളുടെ എണ്ണം കൂട്ടിയിട്ടുമില്ല.

അതിനാൽ അവധിക്കാലമായതിനാൽ ഇപ്പോൾ​ നാട്ടിലേക്കുള്ള വിമാനങ്ങൾ ‘ഫുൾ’ആയാണ്​ പോകുന്നത്​. അതിനൊപ്പം നിലവിൽ ടിക്കറ്റ്​ എടുക്കുന്നവരുടെ കൈ ‘പൊള്ളുന്നുമുണ്ട്​. കഴിഞ്ഞ ഡിസംബറിൽ ജൂൺ^ജൂലൈ മാസങ്ങളിലേക്ക്​ ടിക്കറ്റ്​ ബുക്ക്​ ചെയ്​തിരുന്നവർക്ക്​ 120 ബി.ഡിയാണ്​ നൽകേണ്ടി വന്നതെങ്കിൽ ഇപ്പോഴത്​ 200 ന്​ മുകളിലായിട്ടുണ്ട്​. ഇന്നലെ തിരുവനന്തപുരം സ്വദേശിയായ പ്രവാസി ദുബൈ വഴി തിരുവനന്തപുരത്തേക്ക്​ പോയതിന്​ 200 ബി.ഡിയാണ്​ നൽകേണ്ടി വന്നത്​.

ഇന്ന്​ പുറപ്പെടുന്ന കോഴിക്കോടേക്കുള്ള എയർഇന്ത്യ വിമാനത്തി​ലേക്ക്​ , ഇന്നലെ ബുക്ക്​ ചെയ്​തവർക്ക്​ 215 ബി.ഡിയായിരുന്നു നിരക്ക്​. മറ്റ്​ വിമാനകമ്പനികളിലും ഇതോ ഇതിന്​ മുകളിലോ ആണ്​ ഇപ്പോഴത്തെ നിരക്ക്​. അതേസമയം, കേരളത്തിലേക്ക്​ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ എയർഇന്ത്യ തയ്യാറാകണമെന്ന്​ വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിവേദനങ്ങൾ കേന്ദ്രഗവൺമ​െൻറിനും എയർഇന്ത്യ അധികൃതർക്കും വിവിധ പ്രവാസി സംഘടനകൾ അയച്ചിട്ടുണ്ട്​. എന്നാൽ പ്രവാസികളുടെ യാത്രാപ്രശ്​നത്തിൽ കാലങ്ങളായി തുടരുന്ന അവഗണനക്ക്​ മാറ്റം വരുമോ എന്നത്​ കണ്ടറിയണം.

ഇപ്പോഴത്തെ ടിക്കറ്റ്​ നിരക്കിലെ വർധനവ്​ എന്നത്​ യഥാർത്ഥത്തിൽ ‘വർധനവ്​’ എന്ന്​ പറയാൻ കഴിയില്ലെന്നാണ്​ ഇൗ വിഷയത്തിൽ എയർഇന്ത്യയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്​. യാത്രികർ കുറവായ പല സന്ദർഭങ്ങളിലും 60,70 ബി.ഡിക്ക്​ കേരളത്തിലേക്ക്​ ബഹ്​റൈനിൽനിന്ന്​ സർവീസുകൾ നടത്തേണ്ടി വരാറുണ്ട്​. ഇന്​ധനത്തി​​െൻറ കാശുപോലും ഇൗടാക്കാൻ കഴിയാതെ സീസൺ അല്ലാത്ത സന്ദർഭങ്ങളിൽ സർവീസ്​ നടത്തുന്നതി​​െൻറ നഷ്​ടം മറികടക്കുന്നത്​ സീസൺ കാലത്തെ വർധനവ്​ കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുതിയ സർവീസുകൾ നടത്താനുള്ള വിമാനങ്ങൾ എയർഇന്ത്യക്ക്​ ബഹ്​റൈനിൽ നിലവിൽ ലഭ്യമല്ലെന്നും ഇദ്ദേഹം സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story