ഉറ്റവർ അറിയാതെ  അജ്​മലി​െൻറ മൃതദേഹം മോർച്ചറിയിൽ കിടന്നത്​ നാലുനാൾ

23:15 PM
10/06/2019

മനാമ:  നാലുദിവസങ്ങൾക്ക്​ മുമ്പ്​ ബഹ്​റൈനിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട്​ പേരാ​മ്പ്ര സ്വദേശി അജ്​മൽ തയ്യുല്ല പറമ്പിലി (30)​​​െൻറ മൃതദേഹം മോർച്ചറിയിൽ നാലുദിവസം സൂക്ഷിച്ചിട്ടും മരണ വിവരം ബന്​ധ​ുക്കൾ അറിഞ്ഞില്ല. സ്വകാര്യ ട്രേഡിങ്​ കമ്പനിയിൽ സെയിൽസ്​മാനായിരുന്ന ഇദ്ദേഹം ചെറിയ പെരുന്നാൾ ദിനത്തിലാണ്​ പുലർച്ചെ വാഹനാപകടത്തിൽ മരിച്ചത്​. അൽ ഫതാഹ്​ ഹൈവേയിൽ റോഡ്​ മുറിച്ച്​ കടക്കു​േമ്പാഴായിരുന്നു അപകടം. മരണ വിവരം  ‘ഗൾഫ്​ മാധ്യമം’ ഉൾപ്പെടെയുള്ള പത്രങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.

എന്നാൽ തങ്ങൾ മരണ വിവരം   അറിഞ്ഞിരുന്നില്ലെന്ന്​ അജ്​മലി​​​െൻറ ബന്​ധുക്കൾ പറഞ്ഞു. അജ്​മലി​​​െൻറ മാതാവ്​ നാട്ടിൽനിന്നും മകനെ ഫോണിൽ കിട്ടുന്നില്ലെന്ന്​ പറഞ്ഞ്​ ബഹ്​റൈനിലുള്ള ബന്​ധുക്കളെ വിളിച്ചപ്പോഴാണ്​ അന്വേഷണം ആരംഭിച്ചത്​. അജ്​മലിനെ ഫോണിൽ വിളിച്ചിട്ടും താമസ സ്ഥലത്തും ചെന്ന്​ അന്വേഷിച്ചിട്ടും വിവരം ലഭിക്കാതെ വന്നതിനെ തുടർന്ന്​ ഗ​ുദൈബിയ പോലീസ്​ സ്​​േറ്റഷനിൽ റിപ്പോർട്ട്​ ചെയ്​തുവ​ത്രെ.

ഇവിടെ നിന്നുള്ള നിർദേശ പ്രകാരം  ഹൂറ പോലീസ്​ സ്​​േറ്റഷനിൽ എത്തിയപ്പോഴാണ്​ മരണവിവരം സ്ഥിരീകരിച്ചതെന്ന്​ ബന്​ധുക്കൾ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉടൻ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ അവർ അറിയിച്ചു. അജ്​മലി​​​െൻറ പിതാവ്​ കുഞ്ഞുഹസൻ, മാതാവ്​ സഫിയ. സഹോദരങ്ങൾ: അജ്​നാസ്​ (ബഹ്​റൈൻ), തസ്​നി. അജ്​മലി​​​െൻറ ഭാര്യ: തമന്ന. 

Loading...
COMMENTS