Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅന്​ധതയെ തോൽപ്പിച്ച്​...

അന്​ധതയെ തോൽപ്പിച്ച്​ മുനീറ രചിച്ച പുസ്​തകം മന്ത്രി ഏറ്റുവാങ്ങി

text_fields
bookmark_border
അന്​ധതയെ തോൽപ്പിച്ച്​ മുനീറ രചിച്ച പുസ്​തകം മന്ത്രി ഏറ്റുവാങ്ങി
cancel
camera_alt????? ????? ?? ?????? ?????? ???????? ??????????? ??????? ???.?????? ??? ??? ?? ??????? ??????????????????

മറ്റുള്ളവരെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതി​​െൻറ പ്രാധാന്യത്തെ കുറിച്ചാണ്​ ഇൗ പുസ്​തകത്തിലെ ര ചനകൾ ഉണർത്തുന്നത്​
മനാമ: അന്​ധതയെ തോൽപ്പിച്ച്​ ആ കുരുന്ന്​ രചിച്ച കഥാപുസ്​തകം പ്രിയപ്പെട്ടവരുടെ സാന്നിധ് യത്തിൽ മന്ത്രി ഏറ്റുവാങ്ങിയപ്പോൾ കണ്ടുനിന്നവരു​െട കണ്ണ്​ നിറഞ്ഞു. അൽ ഒറുബ പ്രൈമറി ഗേൾസ്​ സ്​കൂൾ വിദ്യാർഥിനി മുനീറ ജാസിം അൽ ഷുമാലി എഴുതിയ പുസ്​തകമാണ്​ വിദ്യാഭ്യാസ മന്ത്രി ഡോ.മജീദ്​ ബിൻ അലി അൽ നു​െഎമി ഏറ്റുവാങ്ങിയത്​.

മറ്റുള്ളവരെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതി​​െൻറ പ്രാധാന്യത്തെ കുറിച്ചാണ്​ ഇൗ പുസ്​തകത്തിലെ രചനകൾ ഉണർത്തുന്നത്​. പ്രത്യേകിച്ച്​ പ്രായം ചെന്നവരോടുള്ള സമീപനത്തെയും അവരെ പരിചരിക്കേണ്ടതിനെയും കുറിച്ച്​. മുനീറയുടെ നൻമയു​ള്ള ചെറുകഥകളെ കുറിച്ച്​ മന്ത്രി എടുത്തുപറയുകയും കുട്ടി ത​​െൻറ വൈകല്ല്യത്തെ മറികടന്ന്​ ഇത്തരമൊരു കൃതി രചിച്ചതിനെ അഭിനന്ദിക്കുകയും ചെയ്​തു.

ക്ലാസ്​ മുറിക്ക്​ അപ്പുറമുള്ള അഭിരുചിക്കും സാഹിത്യ വാസനക്കും തെളിവാണ്​ ഇൗ പുസ്​തകം. ഭാവിയിൽ മുനീറക്ക്​ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്ക​േട്ടയെന്നും അദ്ദേഹം ആശംസിച്ചു. ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ കഴിവിനും സർഗാത്​മകതക്കും പ്രോത്​സാഹനം നൽകുന്ന നയങ്ങളാണ്​ വിദ്യാഭ്യാസ മന്ത്രാലയത്തിനുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story