Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉറക്കമൊഴിഞ്ഞ്​...

ഉറക്കമൊഴിഞ്ഞ്​ ‘അമ്മ’യുടെ റിഹേഴ്​സൽ ക്യാമ്പ്​; നാടകാവതരണം വെള്ളിയാഴ്​ച

text_fields
bookmark_border
ഉറക്കമൊഴിഞ്ഞ്​ ‘അമ്മ’യുടെ റിഹേഴ്​സൽ ക്യാമ്പ്​; നാടകാവതരണം വെള്ളിയാഴ്​ച
cancel
camera_alt?????? ???? ????????? ????????????????

മനാമ: ലോക സാഹിത്യചരിതത്തിൽ ഇടിമിന്നലുകൾ സൃഷ്​ടിച്ച ‘മാക്​സിം ഗോർക്കി’യുടെ വിശ്രുത നോവൽ ‘അമ്മ’യുടെ നാടകാ വിഷ്​ക്കാരാവതരണം വെള്ളിയാഴ്​ച പ്രതിഭ ബഹ്​റൈ​​െൻറ നേതൃത്വത്തിൽ ബഹ്​റൈൻ കേരളീയ സമാജത്തിൽ നടക്കും. നാടകാവിഷ്​ ക്കാരത്തിനായി സംവിധായകൻ പി.എൻ. മോഹൻരാജി​​െൻറ നേതൃത്വത്തിലുള്ള നൂറോളംപേർ രാപ്പകലില്ലാതെ അദ്ധ്വാനത്തിലാണ്​ . പ്രതിഭ ആഫീസിലാണ്​ റിഹേഴ്​സൽ ക്യാമ്പ്​ ഒരുക്കിയിരിക്കുന്നത്​. നാൽപ്പതോളം കഥാപാത്രങ്ങളാണ്​ നാടകത്തിലുള്ളത്​.

1902ൽ നീഷ്നിയ്നോവ്ഗൊറോദിന്റെ പ്രാന്തപ്രദേശത്തുള്ള സോർമോവോ എന്ന തൊഴിലാളികേന്ദ്രത്തിൽ നടന്ന മേയ് ദിനപ്രകടനവും തുടർന്നുള്ള വിചാരണയും ചരിത്ര പ്രാധാന്യമേറിയ സംഭവങ്ങളാണ്​. ആ സംഭവത്തിൽ മാക്​സിം ഗോർക്കിയുടെ സുഹൃത്തുക്കളോ പരിചയക്കാരോ ഉൾപ്പെട്ടിരുന്നു. ഗോർക്കിയുടെ സുഹൃത്ത് പ്യോത്തർ സലോമോവും സലോമോവിന്റെ അമ്മ അന്ന കിരീലോവ്നയുമാണ്​ നോവലി​​െൻറ കേന്ദ്രകഥാപാത്രങ്ങളായ പാവേൽ വ്ലാസോവും അമ്മ പിലഗേയ നീലോവ്നയും ആയി രൂപാന്തരപ്പെട്ടത്​.

നാടകവും മുന്നോട്ട്​ വക്കുന്നത്​ ഇൗ കഥാപാത്രങ്ങളിലൂടെയുള്ള ആ കാലത്തി​​െൻറ ജീവിതമാണ്​. പ്രക്ഷുബ്​ദമായ ഒരു കാലഘട്ടത്തിൽ അടിമ ജീവിതം നയിക്കുന്ന മാനവ സമൂഹം നടത്തുന്ന ചെറുത്തുനിൽപ്പുകളും അതിൽനിന്ന്​ പാറിയ തീപ്പൊരികൾ മാറ്റത്തിന്​ കാരണമാക്കിയതുമാണ്​ നാടകത്തി​െൻയും ഇതിവൃത്തം. സാംകുട്ടി പട്ടങ്കരിയാണ്​ രചന നിർവ്വഹിച്ചിരിക്കുന്നത്​. ബഹ്​റൈനിലെ നാടക പ്രേമികൾക്കായി വെള്ളിയാഴ്​ച വൈകിട്ട്​ ഏഴിന്​ കേരളീയ സമാജത്തിൽ അവതരണം നടക്കും. ടിക്കറ്റ്​ വച്ചാണ്​ പ്രവേശനം നിയന്ത്രിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story