ഈദ് അവധി ദിനങ്ങളില്‍ സുരക്ഷ ശക്തമാക്കും
text_fieldsമനാമ: ഈദ് അവധി ദിനങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പട്രോളിങ് കാര്യക്ഷമമാക്കാൻ കഴിഞ്ഞ ദിവസം ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തില്‍ തീരുമാനിച്ചു. ദക്ഷിണ മേഖല ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗവര്‍ണറേറ്റില്‍ ചേര്‍ന്ന സുരക്ഷാ സമിതി യോഗത്തിലാണ് വിവിധ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്.
ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ്, സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്ന സേവനത്തെ അദ്ദേഹം പ്രശംസിക്കുകയും വരുന്ന ഈദ് അവധി ദിനങ്ങളില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തു.
അവധി ദിനങ്ങളില്‍ പട്രോളിങ് ശക്തമാക്കാനും സുരക്ഷ ഒരുക്കാനും തീരുമാനിച്ചു. ഈദ് ഗാഹുകള്‍ക്ക് സമീപവും ഷോപ്പിങ് മാളുകള്‍ക്ക് അടുത്തും വിനോദ കേന്ദ്രങ്ങളുടെ അടുത്തും സുരക്ഷ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. വിവിധ വിഭാഗങ്ങളുടെ യോജിച്ച പ്രവര്‍ത്തനം റമദാനില്‍ സുരക്ഷ ഒരുക്കാന്‍ സഹായകമായതായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.