Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറമദാന്‍ 27ാം രാവ്​:...

റമദാന്‍ 27ാം രാവ്​: ഭക്തിനിർഭരമായി വി​ശ്വാസി സമൂഹം

text_fields
bookmark_border
റമദാന്‍ 27ാം രാവ്​: ഭക്തിനിർഭരമായി വി​ശ്വാസി സമൂഹം
cancel
camera_alt??????? ???????????? ...

മനാമ: റമദാ​​​െൻറ ഏറ്റവും പുണ്യരാവ്​ എന്ന്​ വിശേഷിപ്പിക്കുന്ന റമദാൻ 27 രാവ്​ ഇന്ന്​ ഭക്തിനിർഭരമായി ഏറ്റുവാങ്ങ ാനുള്ള തയ്യാറെടുപ്പിലാണ്​ രാജ്യത്തെ വിശ്വാസി സമൂഹം. പ്രാർഥനകളും ഖുറാൻ പാരായണങ്ങളും നമസ്​ക്കാരങ്ങളുമായി രാവ ിൽ ഉറക്കം വെടിഞ്ഞ്​ വിശ്വാസികൾ മസ്​ജിദുകളിലേക്ക്​ ഒഴുകിയെത്തുന്ന രാവ്​ കൂടിയാണിത്​. ഇതിനായി മസ്​ജിദുകളും സജ്ജമായി കഴിഞ്ഞു. റമദാൻ 21 ാം രാവ്​ മുതൽ മസ്​ജിദുകളിൽ കിയാമുൽ ലൈല നമസ്​ക്കാരങ്ങൾക്ക്​ ജനപ്രവാഹമാണ്​.

പാപമോചനം തേടിയും ഖുറാൻ പാരായണം ചെയ്​തും കണ്ണുനീരോടെ റമദാ​​​െൻറ അവസാന ദിനങ്ങളിൽ വിശ്വാസികൾ ദൈവപ്രീതിക്കായി അർച്ചനയിലാണ്​. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ലഖീഫയുടെ രക്ഷാധികാരത്തില്‍ ഇന്ന്​ രാത്രിയിൽ ഇസ്​ലാമിക കാര്യ സുപ്രീം കൗണ്‍സില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്​. ബഹ്റൈനിലും അന്താരാഷ്ട്ര തലത്തിലും നടന്ന ഖുര്‍ആന്‍ മല്‍സരങ്ങളില്‍ വിജയം കൈവരിച്ചവരെ ആദരിക്കുന്ന ‘ഖുര്‍ആന്‍ അംബാസഡര്‍മാര്‍’എന്ന പരിപാടിയാണ് നടക്കുക.

ജുഫൈറിലെ അഹ്​മദ് അല്‍ ഫാതിഹ് അല്‍ ഇസ്​ലാമി ഗ്രാൻറ്​ മോസ്കിലാണ് പരിപാടി. രാത്രി 9.15 ന് ആരംഭിക്കുന്ന പരിപാടിയില്‍ 70 ഖുര്‍ആന്‍ പാരായകരെയും ഒമ്പത് സ്ത്രീ പാരായകരെയുമാണ് ആദരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്​. ആറ്​ രാഷ്്​ട്രങ്ങളിലായി 22 അന്താരാഷ്്​ട്ര മല്‍സരങ്ങളിലാണ് ഇവര്‍ പങ്കെടുത്തിരുന്നത്. പരിപാടിയില്‍ ഇസ്​ലാമിക കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍ാന്‍ ശൈഖ് അബ്​ദുറഹ്​മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ ഖലീഫ, സുന്നീ വഖ്ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഹാജിരി തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story