കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കുമായി സുരക്ഷാ ബോധവല്‍ക്കരണം നടത്തും
text_fieldsമനാമ: കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കുമായി സുരക്ഷാ ബോധവല്‍ക്കരണം നടത്തുമെന്ന് ദക്ഷിണ മേഖല ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല് ഖലീഫ വ്യക്തമാക്കി. ഇതിനായി ആവിഷ്കരിച്ച സുരക്ഷാ സമ്മേളനം 2019 എന്ന പ്രത്യേക പരിപാടി യുടെ പ്രഖ്യാപനം നടന്നു.ചടങ്ങില്‍ ട്രാഫിക് വിഭാഗം ഡയറക്ടര്‍, ദക്ഷിണ മേഖല പൊലീസ് ഡയറക്ടര്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട വിവിധ അതോറിറ്റി പ്രതിനിധികള്‍ പങ്കെടുത്തു. ബഹ്റൈന്‍ യുവതയുടെ കഴിവുകള്‍ വളര്‍ത്തുന്നതിനും സാമൂഹിക ബോധം ശക്തമാക്കുന്നതിനും സുരക്ഷാ-സാംസ്കാരിക അവബോധം സാധ്യമാക്കുന്നതിനുമാണ് പദ്ധതി.
വ്യക്തി സുരക്ഷ സമൂഹത്തിെൻറ സുരക്ഷയായും രാജ്യത്തിെൻറ സുരക്ഷയായും മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈയര്‍ഥത്തില്‍ പ്രധാന ശ്രദ്ധ പതിയേണ്ട ഒന്നാണ് ട്രാഫിക് സുരക്ഷയെന്നും അദ്ദേഹം സൂചിപ്പിച്ചു. സാംസ്കാരിക സുരക്ഷയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളുടെ തെറ്റായ ഉപയോഗം തടയുന്നതിനും കഴിയേണ്ടതുണ്ട്. പദ്ധതിയുമായി സഹകരിക്കുന്ന വിവിധ അതോറിറ്റികള്‍ക്ക് ഗവര്‍ണര്‍ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
