Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോക ക്വിസ് മൽസരം ജൂൺ...

ലോക ക്വിസ് മൽസരം ജൂൺ ഒന്നിന് ബഹ്റൈനിൽ

text_fields
bookmark_border
ലോക ക്വിസ് മൽസരം ജൂൺ ഒന്നിന് ബഹ്റൈനിൽ
cancel
camera_alt?????????? ?????? ???????????? ??????? ??????? ???????????????

മനാമ: ഇൻറർനാഷണൽ ക്വിസ്സിംഗ് അസോസിയേഷൻ ക്യു ഫാക്ടറിയുമായി സംയുക്തമായി നടത്തുന്ന ലോക ക്വിസ് ചാമ്പ്യൻഷിപ്പ് (ഡബ്ലി.ക്യു.സി) ജൂൺ ഒന്നിന്​ നടക്കും. കേരള കാത്തലിക്ക് അസോസിയേഷ​ൻ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന സന്ദർഭത്തിൽ അവരുടെയും സ്റ്റെപ് അക്കാഡമിയുടെയും സഹകരണത്തോടെയാണ്​ ബഹ്​റൈനിൽ ഇത്തരമൊരു മത്​സരം നടക്കുന്നതെന്നും സംഘാടകർ പറഞ്ഞു. സഗയ്യ കെ.സി.എ വി.കെ.എൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയോ യോഗ്യതകളോ ഉണ്ടായിരിക്കുന്നതല്ല.

ഈ ക്വിസ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലോകചാമ്പ്യൻഷിപ്പിൽ സ്വന്തം രാജ്യത്തിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും. രജിസ്ട്രേഷനുള്ള അവസാന ദിവസം മേയ്​ 28 ആണ്​. ഫോൺ: 36939596, +97336800676, 39300835. ലോകക്വിസ് ഭൂപടത്തിൽ ബഹ്റൈനെ അടയാളപ്പെടുത്തുന്ന ചരിത്രമത്സരതി​​െൻറ സംഘാടകരായതിൽ അഭിമാനമുണ്ടെന്ന് സ്റ്റെപ്പ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അനീഷ് നിർമലൻ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കെ സി എ പ്രസിഡൻറ്​സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി വർഗീസ് ജോസഫ്, പി പി ചാക്കുണ്ണി, എബ്രഹാം ജോൺ, വർഗീസ് കാരക്കൽ എന്നിവരും പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story