സാഹോദര്യ സന്ദേശമുണർത്തി  കേരളീയ സമാജം നോമ്പ്​തുറ

09:09 AM
15/05/2019
ബഹ്​റൈൻ കേരളീയ സമാജത്തിൽ നടന്ന ഇഫ്​താറിൽ ഇന്ത്യൻ എംബസി അ​േലാക്​കുമാർ സിൻഹ സംസാരിക്കുന്നു (സത്യൻ പേരാ​മ്പ്ര)

മനാമ: സാഹോദര്യത്തി​​െൻറയും സൗഹാർദ്ദത്തി​​െൻറയും സംഗമമായി ബഹ്​റൈൻ കേരളീയ സമാജം ഒ​​രുക്കിയ സമൂഹ നോമ്പുതുറ. ഇന്നലെ വൈക​ുന്നേരം 5.45 മുതൽ ആരംഭിച്ച ചടങ്ങിൽ സമൂഹത്തി​​െൻറ നാനാതുറയിലുള്ളവർ പ​െങ്കടുത്തു. സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണപിള്ള ആമുഖഭാഷണം നടത്തി. ബഹ്​റൈനിലെ ഇന്ത്യൻ അംബാസഡർ അലോക്​കുമാർ സിൻഹ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഫ്രൻറ്​സ്​ സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ്​ ​ജമാൽ ഇരിങ്ങൽ റമദാൻ സന്ദേശം നൽകി.

അൽ നൂർ ഇൻറർനാഷണൽ സ്​കൂൾ ചെയർമാൻ അലി കെ ഹസൻ മുഖ്യാതിഥിയായിരുന്നു. അൽനൂർ ഇൻറർനാഷണൽ സ്​കൂൾ ഡയറക്​ടർ  മുഹമ്മദ്​ മഷൂൽ,സമാജം ജനറൽ സെക്രട്ടറി എം.പി.രഘു, കെ.സി.എ പ്രസിഡൻറ്​ സേവിമാത്തുണ്ണി, എബ്രഹാംജോൺ, കെ.ടി.സലീം, ലത്തീഫ്​ ആയഞ്ചേരി, അസീൽ അബ്​ദുൽറഹ്​മാൻ,റഫീക്ക്​ അബ്​ദുല്ല, ഹരീഷ്​ മേനോൻ, മനോഹരൻ പാവറട്ടി, പി.എൻ. മോഹൻരാജ്​, എസ്​.എൻ.സി.എസ്​ ചെയർമാൻ ഗോവിന്ദൻ, ജി.എസ്​.എസ്​ ചെയർമാൻ ചന്ദ്രബോസ്​, ബി.എഫ്​.സി ജനറൽ മാനേജർ പാൻസിലി വർക്കി, ഗൾഫ്​ മാധ്യമം റസിഡൻറ്​ മാനേജർ അബ്​ദുൽ ജലീൽ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, പ്രതിഭ ഭാരവാഹി മഹേഷ്​, ഒ.​െഎ.സി.സി ഭാരവാഹികളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം, സബർമതി പ്രസിഡൻറ്​ സാം ശാമുവൽ അടൂർ, കെ.എം.സി.സി ഭാരവാഹികളായ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, സലാം മമ്പാട്ടുമുല,  തുടങ്ങിയ വിവിധ മേഖലകളിലെ സാമൂഹിക, സാംസ്​ക്കാരിക നേതാക്കൾ സംബന്​ധിച്ചു. 

Loading...
COMMENTS