രോഗികളായ വിദ്യാര്‍ഥികളെ മന്ത്രി സന്ദര്‍ശിച്ചു 

09:06 AM
15/05/2019
രോഗികളായ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി സന്ദര്‍ശിക്കുന്നു

മനാമ: രോഗികളായ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി സന്ദര്‍ശിച്ചു. സല്‍മാനിയ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ അടുത്തെത്തി രോഗ വിവരങ്ങള്‍ ആരായുകയും ശമനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു. നഷ്​ടപ്പെട്ടു പോയ ക്ലാസുകള്‍ നല്‍കുന്നതിന് ഇവര്‍ക്ക് പ്രത്യേക സംവിധാനമേര്‍പ്പെടുത്തുമെന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.

രോഗക്കിടക്കയില്‍ നിന്ന് പരീക്ഷ എഴുതാനുള്ള സംവിധാനവുമേര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാര്‍ഥികളുടെ രോഗാവസ്ഥ പരിഗണിച്ച് സാധ്യമായ എല്ലാ സംവിധാനങ്ങളും പുന:ക്രമീകരിക്കാന്‍ മന്ത്രാലയം ഒരുക്കമാണ്. റമദാന്‍ സന്തോഷമെന്ന നിലക്ക് പ്രത്യേക കിറ്റുകളും അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് കൈമാറി. 

Loading...
COMMENTS