പ്രവാസി പെൻഷൻ 11ാം വർഷത്തിലേക്ക്​

08:47 AM
13/05/2019
പദ്ധതിയുടെ സ്‌പോൺസർഷിപ് ഉദ്ഘാടനം ഹമീദ് താനിയുള്ളതിൽ കെ.എം.സി.സി ജില്ലാ സെക്രട്ടറി മൻസൂർ കുറ്റിച്ചിറക്ക്​ തുക കൈമാറി ഉത്ഘാടനം ചെയ്യുന്നു

മനാമ: ബഹ്‌റൈൻ  കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തന വർഷത്തെ കർമ്മ പദ്ധതി യായ വിഷൻ 33 ​​​െൻറ ഭാഗമായി 111 വീടുകളിൽ ഈ വർഷവും ‘ശിഹാബ് തങ്ങൾ സ്മാരക സ്നേഹസ്പർശം’ പ്രവാസിപെൻഷനും സ്നേഹപൂർവം സഹോദരിക്ക് വിധവാ പെൻഷനും നൽകും. കഴിഞ്ഞ 10 വർഷമായി മുടക്കമില്ലാതെ നടപ്പിലാക്കി വരുന്ന ഈ പദ്ധതി 11ാം   വർഷത്തിലേക്ക്​ കടക്കുമ്പോൾ നിരവധി അപേക്ഷകളാണ് വന്നു കൊണ്ടിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. പ്രവാസി പെൻഷൻ പദ്ധതി മുൻമുഖ്യ മന്ത്രി ഉമ്മൻചാണ്ടിയും വിധവാ പെൻഷൻ പദ്ധതി പാണക്കാട്  ഹൈദരലി ശിഹാബ് തങ്ങളുമാണ് ഉദ്ഘാടനം ചെയ്​തത്. 2009 ൽ അഞ്ചു പേർക്ക്   വിതരണം ആരംഭിച്ച ഈ പദ്ധതി ഇന്ന് 67 പ്രവാസികൾക്കും  44 വിധവകൾക്കുമായി 111 വീടുകളിൽ   നൽകിവരുന്നുണ്ട്​.

വർഷങ്ങളോളം ബഹ്‌റൈനിൽ ജോലി ചെയ്തിട്ടും ജീവിതസായാഹ്നത്തിൽ ഒരു നേരത്തെ മരുന്നിന് പോലും വകയില്ലാത്ത നാട്ടിൽ കഴിയുന്നവരാണ് അപേക്ഷകരായി വരുന്നത്​. അപേക്ഷകരുടെ എണ്ണം നിത്യേന വർധിക്കുകയാണ്. വൃക്ക രോഗം, കാൻസർ രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങളും കൂടാതെ അംഗവൈകല്യം, അന്ധത തുടങ്ങിയ കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി  വളരെ രഹസ്യമായി അവരുടെ ബാങ്കുകളിലോ വീടുകളിലോ സഹായം എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെയെന്ന്​  ഭാരവാഹികൾ അറിയിച്ചു.

ആയതിനാൽ ഈ പദ്ധതിയുമായി ബഹ്‌റൈനിലെ സുമനസ്സുകളുടെ സഹായം ഇനിയും ഇതിനു ആവശ്യമാണെന്നു ജില്ലാ പ്രസിഡൻറ്​ എ.പി. ഫൈസലും ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളിയും അഭ്യർഥിച്ചു. വർഷം  15 ലക്ഷം രൂപയോളം  പെൻഷൻ  പദ്ധതിക്കും  പ്രവാസി  സഹായത്തിനും  ആവശ്യമാണ്‌. സഹായിക്കാൻ  താല്പര്യം ഉള്ളവർ  39881099, 33161984, 33226943 ഈ നമ്പറുകളിൽ  ബന്ധപ്പെടണമെന്നും അവർ അറിയിച്ചു.   പതിനൊന്നാം  വർഷ പെൻഷൻ പദ്ധതിയുടെ  സ്‌പോൺസർഷിപ് ഉദ്ഘാടനം 10 പ്രവാസികളുടെ സ്‌പോൺസർഷിപ്പ്​ ഏറ്റെടുത്ത്​   ഹമീദ്  താനിയുള്ളതിൽ  കെ.എം.സി.സി ജില്ലാ സെക്രട്ടറി മൻസൂർ കുറ്റിച്ചിറക്ക്​  സഹായം കൈമാറി. 

ചടങ്ങിൽ   എസ്.വി. ജലീൽ , അസൈനാർ കളത്തിങ്കൽ, ​ഫക്രുദീൻ തങ്ങൾ , സി കെ അബ്ദുറഹ്മാൻ, അബ്ദുള്ള സലീം വാഫി , ടി.പി. മുഹമ്മദലി , കുട്ടൂസ മുണ്ടേരി , മുസ്തഫ  കെ പി, കെ.കെ.സി. മുനീർ, ഷാഫി  പറക്കട്ടെ, സിദ്ധീഖ് കണ്ണൂർ, സമസ്ത  ട്രഷറർ എസ്  എം  അബ്ദുൽ വാഹിദ് തുടങ്ങിയവർ സംബന്​ധിച്ചു. ചടങ്ങിൽ ജില്ല  കെ.എം.സി.സി  പ്രസിഡൻറ്​ എ.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും ഫൈസൽ കണ്ടീതാഴ  നന്ദിയും പറഞ്ഞു. ഒ.കെ.  കാസിം,  അസ്‌ലം വടകര , ശരീഫ് കോറോത് തുടങ്ങിയവർ നേതൃത്വം നൽകി.

Loading...
COMMENTS