പൊതു ബജറ്റിന് പാര്‍ലമെൻറിൽ അംഗീകാരം
text_fieldsമനാമ: 2019-20 കാലത്തിലേക്കുള്ള പൊതു ബജറ്റിന് കഴിഞ്ഞ ദിവസം പാര്‍ലമെൻറ് അംഗീകാരം നല്‍കി. ഫൗസിയ ബിന്‍ത് സൈനല്‍ അബ ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും റമദാന്‍ ആശംസകള്‍ നേർന്നു.
നന്മയുടെയും സമാധാനത്തിന്‍െറയും ആത്മീയ അനുഭൂതിയുടെയും അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ പ്രേരണയാകട്ടെയെന്ന് ആശംസിച്ചു. ബജറ്റ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയും അവക്ക് അംഗീകാരം നല്‍കുകയും ചെയ്തു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഹംഗറി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സഭയില്‍ അവതരിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
