വിവിധ മേഖലകളില്‍ നിക്ഷേപ സംരംഭകര്‍ക്ക് സൗകര്യമൊരുക്കും
text_fieldsമനാമ: വിവിധ മേഖലകളില്‍ നിക്ഷേപ സംരംഭകര്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്ര ിസഭാ യോഗം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബി യ പാലസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിലപാടുയർന്നത്. സാമൂഹിക ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാ യവരുടെ സഹായം ഇരട്ടിയാക്കാനും യോഗത്തിൽ പ്രധാനമന്ത്രി നിര്‍ദേശം നല്കി.
ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വ ീകരിക്കാന്‍ തൊഴില്‍, സാമൂഹിക, ക്ഷേമ കാര്യ മന്ത്രാലയത്തോട് അദ്ദേഹം നിര്‍ദേശിച്ചു. റമദാനില്‍ ഭക്ഷ്യ വസ്തുക്കളുടെ വില കൃത്രിമമായി വര്ധിപ്പിക്കാതിരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്കി. ലോക തൊഴിലാളി ദിനമായ മേയ് ഒന്നിെൻറ പശ്ചാത്തലത്തില്‍ രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രത്യേകം ശ്ലാഘിച്ചു. തൊഴിലുടമ, തൊഴിലാളി, സര്‍ക്കാര്‍ എന്നിവരുമായി മികച്ച ബന്ധത്തിലൂടെ തൊഴിലാളികളുടെ ഉല്പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പത്ര സ്വാതന്ത്ര്യ ദിനാചരണത്തിെൻറ പശ്ചാത്തലത്തില്‍ രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങള്‍ വഹിച്ചു കൊണ്ടിരിക്കുന്ന പങ്കിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.
ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങളുടെ ക്രിയാത്മക പങ്കാളിത്തത്തെയും സ്വാഗതം ചെയ്തു. 10 ാമത് ഇ-ഗവര്‍മെന്റ് എക്സലന്‍സ് അവാര്‍ഡ് പ്രഖ്യാപന സമ്മേളനം ഐ.ടി ഉന്നതാധികാര സമിതി ചെയര്‍മാനും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുമെന്ന് സഭയെ അറിയിച്ചു. ഐ.ടി മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച പുരോഗതിയും വളര്‍ച്ചയും ആശാവഹമാണെന്ന് കാബിനറ്റ് വിലയിരുത്തി. ടെലികോം മേഖലയില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഏറെ പ്രശംസനീയമാണ്. അംഗപരിമിതരായവര്ക്കോ അവരെ പരിചരിക്കുന്ന അടുത്ത ബന്ധുക്കള്‍ക്കോ പ്രവര്‍ത്തി സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ് നല്‍കുന്നതിനുള്ള നിയമങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. ഹമദ് രാജാവ് വിവിധ അയല്‍ നാടുകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ശനങ്ങള്‍ അതത് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഉതകുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. വിവിധ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും നിരവധി മേഖലകളിലുള്ള സഹകരണം ശക്തമാക്കാനും ഇത്തരം സന്ദര്‍ശനങ്ങള്‍ ഉപകരിക്കുമെന്നും വിലയിരുത്തപ്പെട്ടു.
ഹംഗേറിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളായിരുന്നു ഹമദ് രാജാവ് ഇൗയിടെ സന്ദര്‍ശിച്ചത്. ബഹ്റൈനുമായി വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള കരാറില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ബഹ്റൈെൻറ സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ ഉണര്‍വ് പ്രകടമാക്കുന്ന എക്സിബിഷനുകൾ സംഘടിപ്പിക്കാന്‍ സാധിക്കുന്നത് നേട്ടമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഗള്‍ഫ് പ്രോപര്‍ട്ടി ഷോ-^2019 ഉദ്ദേശിച്ചതിനേക്കാള്‍ മികവ് പുലര്‍ത്തിയെന്നും അദ്ദേഹം പ്രതീക്ഷ യോഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
