ഭക്ഷ്യ വസ്തുക്കള്‍ക്ക് റമദാനില്‍ വില വര്‍ധന ഒഴിവാക്കാൻ കരാർ ഒപ്പിട്ടു
text_fieldsഇതുമായി ബന്ധപ്പെട്ട് ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് തയാറാക്കിയ കരാറില്‍ വ്യാപാരികള്‍ ഒപ്പുവെച്ചു
മനാമ: ഭ ക്ഷ്യ വസ്തുക്കള്‍ക്ക് റമദാനില്‍ വില വര്‍ധിപ്പിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് 12 ഓളം പ്രമുഖ വ്യാപാരികള്‍ രംഗത് ത്. ഇതുമായി ബന്ധപ്പെട്ട് ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് തയാറാക്കിയ കരാറില്‍ വ്യാപാരികള്‍ ഒപ്പുവെച്ചു. ചേംബര്‍ ഓഫ് കൊമേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ശാകിര്‍ ഇബ്രാഹിം അശ്ശത്ർ, ഭക്ഷ്യ വിഭവ കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് അമീന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വ്യാപാരികളുമായുള്ള കൂടിക്കാഴ്ച.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യാപാരികള്‍ നല്‍കിയ സഹകരണത്തിന് അശ്ശത്ർ നന്ദി അറിയിക്കുകയും ഈ റമദാനിലും ഇത്തരമൊരു കരാറില്‍ ഒപ്പുവെക്കാന്‍ മുന്നോട്ടു വന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. റമദാനില്‍ ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ശ്രമിക്കും. ഭക്ഷ്യ സാധനങ്ങള്‍ തീര്‍ന്നു പോകുമെന്ന പേടിയില്‍ ഉപഭോക്താക്കള്‍ അധിക സാധനം വാങ്ങി വെക്കേണ്ടതില്ലെന്നും അശ്ശത്ര്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ ആവശ്യമുള്ളത്ര സ്റ്റോക്കുകള്‍ ഉറപ്പുവരുത്തുകയും മിതമായ നിരക്കില്‍ അവ ലഭ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.