ബഹ്റൈന്‍ എഞ്ചിനീയേഴ്സ് സൊസൈറ്റിയും എഞ്ചിനീയറിങ് കോളജും തമ്മില്‍ സഹകരണക്കരാര്‍
text_fieldsമനാമ: ബഹ്റൈന്‍ എഞ്ചിനീയേഴ്സ് സൊസൈറ്റിയും റോയല്‍ യൂണിവേഴ്സിറ്റി ഫോര്‍ വുമണിന് കീഴിലുള്ള എഞ്ചിനീയറിങ് കോ ളജും തമ്മില്‍ സഹകരണക്കരാറില്‍ ഒപ്പുവെച്ചു. പരിശീലനം, അനുഭവ സമ്പത്ത് കൈമാറ്റം, വൈജ്ഞാനിക കണ്ടുപിടുത്തങ്ങളെ ശക്തിപ്പെടുത്തല്‍, തൊഴില്‍ വിപണിയിലാവശ്യമുള്ള എഞ്ചിനീയര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കല്‍ എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനാണ് കരാര്‍.
ഒപ്പുവെക്കല്‍ ചടങ്ങില്‍ എഞ്ചിനീയറിങ് കോളജിനെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പല്‍ ഡോ. ജിനാന്‍ അബ്ദുല്‍ വഹാബ്, ബഹ്റൈന്‍ എഞ്ചിനീയേഴ്സ് സൊസൈറ്റിയെ പ്രതിനിധീകരിച്ച് ചെയര്മാന് ഡോ. ദിയാഅ് തൗഫീഖി എന്നിവര്‍ സംബന്ധിച്ചു. റോയല്‍ യൂണിവേഴ്സിറ്റി ഫോര്‍ വുമണ്‍ പ്രസിഡൻറ് ഇന്‍ചാര്‍ജ് ഡോ. ഡേവിഡ് സ്റ്റുവര്‍ട്ട്, എഞ്ചിനീയേഴ്സ് സൊസൈറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ റിഫയിലെ കോളജില്‍ വെച്ചായിരുന്നു ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.