Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രവാസികളുടെ വോട്ട്​: ആ വാഗ്​ദാനം ഇത്തവണയും അധികൃതർ മറന്നു
cancel

മനാമ: പ്രവാസ ഭൂമിയിൽ നിന്ന്​ വോട്ട്​ ചെയ്യാം എന്ന വാഗ്​ദാനം പാലിക്കപ്പെടാതെ ഒരു തെരഞ്ഞെടുപ്പ്​ കൂടി കടന്നു പോകുന്നു. നാട്ടുകാരെക്കാൾ നാട്ടിലെ തെരഞ്ഞെടുപ്പി​​െൻറ പേരിൽ ആവേശ ഭരിതരായ പ്രവാസി ജനത തങ്ങളുടെ ഇൗ നിരാശ മനസി ലൊതുക്കുകയാണിപ്പോൾ​. പ്രവാസികൾ എന്നും നേരിടുന്ന കടുത്ത അവഗണനകളിലൊന്നായി ഇതും മാറിയിരിക്കുന്നു.

പ്രവ ാസി ഇന്ത്യക്കാർക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാൻ അവകാശം നൽകുന്ന പ്രോക്​ സി ബിൽ കൊണ്ടുവരുമെന്ന കേന്ദ്രസർക്കാരി​​െൻറ പ്രഖ്യാപനത്തെ ഹർഷാരവത്തോടെയാണ്​ ലക്ഷക്കണക്കിന്​ ഇന്ത്യൻ പ്രവ ാസികൾ സ്വീകരിച്ചിന്നത്​. ജനപ്രാതിനിധ്യ ഭേദഗതി ബിൽ ലോക്​സഭ പാസാക്കിയപ്പോഴും പതിറ്റാണ്ടുകളായുള്ള ആവശ്യം അംഗീകരിക്കപ്പെടുകയാണെന്ന ​പ്രതീതിയുണ്ടായി. എന്നാൽ പ്രോക്​സി ബിൽ രാജ്യസഭയിൽ പാസാക്കാൻ ഗവൺമ​െൻറ്​ ശ്രമിച്ചില്ല. ഇതോടെ ഉറക്കത്തിൽ നിന്ന്​ വിളിച്ചുണർത്തിയശേഷം ഉൗണില്ല എന്ന്​ പറയുന്ന അവസ്ഥയായി പ്രവാസലോകത്ത്​.

എന്നാൽ കാലങ്ങളായുള്ള മറ്റൊരു ആവശ്യം അംഗീകരിക്കപ്പെട്ടു എന്നതും ഇൗ അവസരത്തിൽ എടുത്തുപറയേണ്ടതാണ്​. നാട്ടിൽ എത്തിയാലും വോ​േട്ടഴ്​സ്​ പട്ടികയിൽ പേരില്ലാതിരിക്കുക എന്ന പ്രവാസിയുടെ ദു:ഖത്തിന്​ പരിഹാര നടപടി ഉണ്ടായി. പ്രവാസികൾക്ക്​ വോ​േട്ടഴ്​സ്​ ലിസ്​റ്റിൽ ഒാൺലൈൻ വഴി പേര്​ ചേർക്കാനുള്ള അവസരം ലഭിച്ചത്​ നിരവധിപേർ ഉപയോഗപ്പെടുത്തിയിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു ഇതിനുള്ള അപേക്ഷ സ്വീകരിച്ചത്​. ദേശീയ വോട്ടേഴ്സ് സേവന പോര്‍ട്ടൽ വഴി പാസ്‍പോര്‍ട്ട് നമ്പര്‍, കാലാവധി, വിസ നമ്പര്‍ തുടങ്ങിയ വിവരങ്ങൾ നൽകി ബഹ്​റൈനിലുള്ള ആയിരത്തോളം പ്രവാസികൾ പട്ടികയിൽ പേര്​ ചേർത്തു. എന്നാൽ വോട്ട്​ ചെയ്യാൻ നാട്ടിലേക്ക്​ പോയവർ ഇതിൽ പകുതിയോളംപേർ മാത്രമാണ്​. ലീവ്​, വിമാനയാത്രാക്കൂലി എന്നിങ്ങനെയുള്ള പ്രശ്​നങ്ങളാണ്​ വോ​േട്ടഴ്​സ്​ പട്ടികയിൽ പേര്​ ചേർത്ത പലർക്കും നാട്ടിൽപോകാൻ കഴിയാത്തതായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

പ്രവാസലോകത്ത്​ നിന്ന​ുക്കൊണ്ട്​ വോട്ട്​ ചെയ്യാനുള്ള വ്യവസ്ഥാപിതമായ സംവിധാനമാണ്​ ഇതിന്​ ഏക പരിഹാരമെന്ന്​ പ്രവാസികൾ പറയുന്നു. നിലവിൽ ഫിലിപ്പീൻസ്​, ഇൗജിപ്​ത്​ തുടങ്ങിയ നിരവധി രാജ്യങ്ങൾ അവരുടെ പ്രവാസി പൗരൻമാർക്ക്​ അതാത്​ എംബസി വഴി വോട്ട്​ ചെയ്യാനുള്ള അവസരം നൽകുന്നുണ്ട്​. ഇന്ത്യൻ സമ്പത്​ഘടനക്കുവേണ്ടി സ്വന്തം ജീവിതം ഉരുകിത്തീർക്കുന്ന പ്രവാസികൾക്ക്​ വോട്ട്​ എന്നത്​ വിദൂരത്തിലുള്ള സ്വപ്​നമായി ഇപ്പോഴും തുടരുന്നു. ഏത്​ ഗവൺമ​െൻറ്​ വന്നിരുന്നാലും കാര്യമായൊന്നും പ്രതീക്ഷിക്കപ്പെടാനില്ല എന്ന മാനസികാവസ്ഥയിലാണ്​ പ്രവാസികളിൽ ഭൂരിപക്ഷവും.

പ്രവാസി സമ്മേളനങ്ങൾ സംഘടിപ്പിക്കു​േമ്പാൾ പ്രവാസികളെ സുഖിപ്പിക്കാൻ തേനും പാലും ഒഴുക്കുമെന്ന്​ നാഴികക്ക്​ നാൽപത്​ വട്ടം പറയുന്ന അധികൃതർ നിമിഷങ്ങൾക്കകം പറഞ്ഞതെല്ലാം വിഴുങ്ങുന്നു. പ്രവാസി പുരസ്​കാർ സമ്മേളനം അടുത്തിടെ വാരണാസിയിൽ നടന്നപ്പോഴും ചില പ്രവാസി പ്രതിനിധികൾ തങ്ങളുടെ വോട്ട്​ അവകാശം രേഖപ്പെടുത്തുന്നതിന്​ ഫലപ്രഥമായ നടപടികൾ ഉണ്ടാകുമോ എന്ന്​ ചോദിച്ചിരുന്നു. എന്നാൽ കമാന്ന്​ ഒരക്ഷരം മറുപടിയായുണ്ടായില്ല. മാസങ്ങൾക്കകം തെരഞ്ഞെടുപ്പ്​ വന്നപ്പോൾ പ്രവാസികളെ സന്ദർശിച്ച്​ ഫണ്ട്​ വാങ്ങാൻ രാഷ്​ട്രീയക്കാരുടെ നീണ്ട നിരതന്നെ ഉണ്ടായി. അവരും വോട്ടുകാര്യത്തിൽ കൃത്യമായ വർത്തമാനം പറഞ്ഞില്ല. ഇതൊക്കെയാണങ്കിലും നാടി​​െൻറ ജനാധിപത്യം ശക്തിപ്പെടാനും തെരഞ്ഞെടുപ്പിൽ തങ്ങളുടെ വീട്ടുകാരും സ്വന്തക്കാരും എല്ലാവരും വോട്ട്​ ചെയ്യാനും ആഹ്വാനം ചെയ്​തിരിക്കുകയാണ്​ പ്രവാസികളിൽ ബഹുഭൂരിപക്ഷവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story