ക്രൈസ്​തവ ദേവാലയങ്ങളിൽ ഇന്ന്​ ദു:ഖവെള്ളി ശു​​ശ്രൂഷ

െഎസക്ക്​ മാർ ഒസ്താത്തി ഒസ്താത്തിയോസ്

മനാമ: ബഹ്​റൈൻ സ​െൻറ്​ മേരീസ്​ ഇന്ത്യൻ ഒാർത്തഡോക്​സ്​ ചർച്ചിലെ ദു:ഖവെള്ളി ​ശുശ്രൂഷകൾ ഇന്ന്​ രാവിലെ ഏഴ്​ മുതൽ സിഞ്ച്​ അൽ അഹ്​ലി ക്ലബിൽ നടക്കും. ഇടവക വികാരി റവ.ഫാദർ ജോഷ്വാ എബ്രഹാമി​​െൻറ മുഖ്യകാർമിത്വത്തിലും സഹവികാരി റവ.ഫാദർ ഷാജി ചാക്കോയുടെ സഹകാർമികത്വത്തിലും ശുശ്രൂഷകൾ, യാമ നമസ്​ക്കാരം, വിശുദ്ധ കുരിശ്​ കുമ്പിടൽ എന്നിവ നടക്കും. ബഹ്​റൈൻ സ​െൻറ്​ പീറ്റേഴ്​സ്​ യാക്കോബായ ദേവാലയത്തി​​െൻറ ദൂ:ഖവെള്ളി ശുശ്രൂഷകൾ ബഹ്​റൈൻ കേരളീയ സമാജത്തിൽ രാവിലെ എട്ട്​ മുതൽ നടക്കും.

യാക്കോബായ സിറിയൻ ഒാർത്തഡോക്​സ്​ സഭ മൈലാപ്പൂർ ഭദ്രാസനാധിപൻ ​െഎസക്ക്​ മാർ  ഒസ്താത്തി ഒസ്താത്തിയോസ്  മെ​ത്രാ​െപ്പാലീത്ത മുഖ്യകാർമികത്വം വഹിക്കും. ദു:ഖവെള്ളി ​ശുശ്രൂഷകൾക്കായി ഇദ്ദേഹം നാട്ടിൽ നിന്ന്​ എത്തിയതാണ്​. വികാരി റവ.ഫാദർ നെബു എബ്രഹാം സഹകാർമികത്വം വഹിക്കും. ബഹ്​റൈൻ മാർത്തോമ പാരിഷി​​െൻറ ശുശ്രൂഷകൾ സനദ്​ മാർത്തോമ കോംപ്ലക്​സിൽ രാവിലെ എട്ട്​ മുതൽ നടക്കും. റവ.കെ.ജെ.ജോസഫ്​, റവ.മാത്യ​ു മുതലാളി, റവ.റജി പി എബ്രഹാം എന്നിവർ കാർമികത്വം വഹിക്കും.

ബഹ്​റൈൻ സ​െൻറ്​ പോൾസ്​ മാർത്തോമ പാരിഷിൽ ദു:ഖവെള്ളി ശുശ്രൂഷകൾ ദേവാലയത്തിൽ നടക്കും. വികാരി ജോർജ്​ നൈനാ​​െൻറ കാർമികത്വത്തിൽ രാവിലെ എട്ട്​ മുതലാണ്​ ചടങ്ങുകൾ നടക്കുക. സ​െൻറ്​ ഗ്രിഗോറിയോസ്‌ ക്​നാനായ ദേവാലയത്തിലെ ദു:ഖ വെള്ളി ആരാധന ആൽ റാജ സ്കൂൾ ആഡിറ്റോറിയത്തിൽ വികാരി റവ. ഫാദർ ഏലിയാസ്‌ സ്​കറിയായുടെ കാർമ്മികത്വത്തിൽ രാവിലെ എട്ട്​ മുതൽ ഉച്ചക്കുശേഷം 3.30 വരെ നടക്കും.

Loading...
COMMENTS