നാട്ടിൽപോയിട്ട്​ 10 വർഷം; സുലൈമാൻെറ താമസം മഴയും വെയിലുമേറ്റ്​ ടെറസിൽ

  • നെയ്യാറ്റിൻകര സ്വദേശിയുടെ  വാഗ്​ദാനങ്ങളിൽപ്പെട്ട്​ ജീവിതം  ദുരിതത്തിൽ മുങ്ങുകയായിരുന്നു 

09:30 AM
19/04/2019
സുലൈമാൻ

മനാമ: മലയാളി പ്രവാസിയുടെ ചതിയി​ൽപ്പെട്ട്​ ജീവിതം ദുരിതമയമായ കൊല്ലം തേവലക്കര പാലക്കൽ പഴിഞ്ഞിക്കിഴക്കര വീട്ടിൽ സുലൈമാ(54) ന്​ പറയാൻ 10 വർഷങ്ങളുടെ ദുരിതാനുഭവങ്ങൾ. നെയ്യാറ്റിൻകര സ്വദേശി രാമചന്ദ്രനാണ്​ സുലൈമാനെ മോഹന വാഗ്​ദാനങ്ങൾ നൽകി ബഹ്​റൈനിലേക്ക്​ കൊണ്ടുവന്നതത്രെ​. ഇവിടെ വന്ന​േശഷം 1000 ദിനാർ വിസക്ക്​ നൽകണമെന്ന്​ ആവശ്യപ്പെട്ടപ്പോൾ 18 മാസംക്കൊണ്ട്​ ജോലി ചെയ്​ത്​ പണം നൽകി. തുടർന്ന്​ നാട്ടിൽപോകണമെന്ന്​ ആവശ്യപ്പെട്ടപ്പോൾ രാമചന്ദ്രൻ അതിന്​ തയ്യാറാകാതെ തെറ്റിദ്ധരിപ്പിച്ച്​ വിസ മാറ്റുകയും അതി​​​െൻറ പേരിൽ 450 ദിനാർ വാങ്ങുകയും ചെയ്​തു.

ത​ുടർന്ന്​ സ്​പോൺസർ മരണപ്പെടുകയും വീണ്ടും സ്​പോൺസർഷിപ്പ്​ മാറ്റാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ ഇല്ലാതെ വന്നതോടെയാണ്​ സുലൈമാ​​​െൻറ ജീവിതം കൂടുതൽ ദുസഹമാകാൻ തുടങ്ങിയത്​. പാസ്​പോർട്ട്​ ഇതിനിടെ രാമചന്ദ്ര​​​െൻറ കൈയിലായിരുന്നു. വിസയുടെ കാലാവധിയും കഴിഞ്ഞതോടെ ജീവിതം അലച്ചിലായി മാറി. നാട്ടിൽ പോകാൻ കഴിയില്ലെന്ന യാഥാർഥ്യം അറിഞ്ഞതോടെ മാനസിക സംഘർഷവും വർധിച്ചു. തലമുടിയും താടിയും വളർന്നു, വസ്​ത്രങ്ങൾ മുഷിഞ്ഞ്​ തലചായ്​ക്കാൻ ഒരിടം തേടിയും അന്നംതേടിയും ആയി യാത്ര. ഇതിനിടയിൽ വീട്ടുകാരുമായുള്ള ബന്​ധം മുറിഞ്ഞു.

 ആകെയുള്ള ആറ്​ സ​​െൻറ്​ വിറ്റ്​ വീട്ടുകാർ മകളുടെ വിവാഹം നടന്നപ്പോൾ ഒരു സഹായവും നൽകാൻ കഴിയാത്ത നിസഹയാവസ്ഥയിലായിരുന്നു സുലൈമാൻ. 2014 വരെ താമസിച്ചത്​ അന്ന്​ തീപിടുത്തം ഉണ്ടായ ഒരു കെട്ടിടത്തിലായിരുന്നുവെന്ന്​ സുലൈമാൻ പറഞ്ഞു.  തീപിടുത്തമുണ്ടായശേഷം താമസം മറ്റ്​ ചില സ്ഥലങ്ങളിലായി. അടുത്തിടെ മനാമയിലെ ഗല്ലിയിലെ ഇടിഞ്ഞുവീണ  കെട്ടിടത്തിലായിരുന്നു താമസം. ഇവിടെ അപകടമുണ്ടായശേഷം താമസസ്ഥലം ഇല്ലാതെ കഷ്​ടപ്പെടുകയും മനാമ ഗല്ലിയിലെ ഒരു​ കെട്ടിടത്തിലെ ടെറസിൽ എത്തപ്പെടുകയുമായിരുന്നു. 

ഇതിനിടെ രാമചന്ദ്രൻ നാട്ടിലേക്ക്​ പോകുകയും ചെയ്​തു. നാലുവർഷം മുമ്പുവരെ സുലൈമാൻ  നാട്ടിലേക്ക്​ വിളിക്കുമായിരുന്നു. നാട്ടിൽ വീട്ടുകാർ ഇപ്പോൾ വാടക വീട്ടിലാണ്​ കഴിയുന്നതെന്നും അറിയാൻ കഴിഞ്ഞു. സുലൈമാ​​​െൻറ ദുരിതാനുഭവം അറിഞ്ഞ്​  കെ.എം.സി.സി പ്രസിഡൻറ്​ എസ്.വി.ജലീൽ ,സൗത്ത് സോൺ ജനറൽ സെക്രട്ടറി തേവലക്കര ബാദുഷ, ഓർഗനൈസിംഗ് സെക്രട്ടറി നവാസ് കുണ്ടറ, സാമൂഹിക പ്രവർത്തകൻ ഷിജു തിരുവനന്തപുരം എന്നിവർ അദ്ദേഹത്തെ സന്ദർശിച്ചു വേണ്ട സഹായ വാഗ്ദാനം ചെയ്​തിട്ടുണ്ട്. എത്രയുംവേഗം സുലൈമാന്​ നാട്ടിൽ എത്തണമെന്നുള്ള  ആഗ്രഹത്തിലാണ്​.

Loading...
COMMENTS