Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുതിയ നിർമ്മാതാക്കൾ...

പുതിയ നിർമ്മാതാക്കൾ പഴയ സംവിധായകരെ അവഗണിക്കുന്നു -സുരേഷ്​ ഉണ്ണിത്താൻ

text_fields
bookmark_border
പുതിയ നിർമ്മാതാക്കൾ പഴയ സംവിധായകരെ അവഗണിക്കുന്നു -സുരേഷ്​ ഉണ്ണിത്താൻ
cancel
camera_alt??????? ??????????.

മനാമ: മലയാള സിനിമയിലെ പുതിയ നിർമ്മാതാക്കൾ പഴയ സംവിധായകരെ അവഗണിക്കുന്നെന്ന്​ ചലച്ചിത്രസംവിധായകൻ സുരേഷ്​ ഉണ ്ണിത്താൻ. ബഹ്​റൈനിൽ ഹ്രസ്വസന്ദർശനത്തിന്​ എത്തിയ അദ്ദേഹം ‘ഗൾഫ്​ മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. ഇപ്പോ ൾ മലയാള സിനിമയിൽ ധാരാളം നല്ല സിനിമകൾ ഉണ്ടാകുന്നുണ്ട്​. പുതിയ സംവിധായകർ വ്യാപകമായി രംഗത്തുവരുന്നുമുണ്ട്​. അതെ ല്ലാം നല്ലതാണെങ്കിലും പഴയ സിനിമ സംവിധായകരിൽ കഴിവ്​ തെളിയിച്ചവരും പ്രതിഭാധനരും ഉണ്ടെന്നതും ആരും മറക്കരുത്​.

അവർക്ക്​ കൂടി പരിഗണന നൽകാനുള്ള സൻമനസ്​ ഉണ്ടാകണം. പുതിയവരിൽ മാത്രമാണ്​ പ്രതീക്ഷ എന്ന പ്രചാരണങ്ങളും വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാലങ്ങളിലും നവപ്രതിഭകൾ ഉണ്ടാകാറുണ്ട്​. അങ്ങനെ ഉണ്ടായവരാണ്​ പത്​മരാജനും ഭരതനും ഉൾപ്പെടെയുള്ളവർ. എന്നാൽ നിലവിലുള്ളവരെ മാറ്റിനിർത്തുന്ന ശൈലി എന്തിനുവേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. തങ്ങളെപ്പോലുള്ള സംവിധായകരും അതാത്​ കാലഘട്ടത്തിൽ പുത്തൻപ്രമേയങ്ങളും സാ​േങ്കതമിഴിവുകളും സ്വീകരിച്ച്​ ചിത്രങ്ങൾ ചെയ്​തവരാണ്​.

താൻ ഇൗ പറയുന്നതിനെ പരിഹാസിക്കുന്നവർ ഉണ്ടാകും. എന്നാൽ മലയാളത്തിന്​ സൂപ്പർ ഹിറ്റുകൾ നൽകിയ മോഹൻ എന്ന സംവിധായകനെ​േപ്പാലുള്ളവരെ നിർമ്മാതാക്കൾ കണ്ടില്ലെന്ന്​ നടിക്കുന്നു. കാലത്തെ അതിജീവിക്കുന്ന സിനിമകൾ ചെയ്​ത സംവിധായകരുടെ നിര ഇൗ അവസരത്തിൽ ഒാർക്കേണ്ടതാണെന്നും സുരേഷ്​ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. ​പത്​മരാജ​​െൻറ കീഴിൽ സംവിധാനം പഠിച്ച താൻ അദ്ദേഹത്തി​െനാപ്പമുള്ള അനുഭവങ്ങൾ പുസ്​തകമായി എഴുതാനും ആലോചിക്കുന്നതായും പറഞ്ഞു. രാധാമാധവം, ഉത്​സവമേളം, മുഖചിത്രം,ജാതകം,ആർദ്രം, അയ്യാൾ,വേനൽക്കാലം തുടങ്ങിയ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്​ത സുരേഷ്​ ഉണ്ണിത്താൻ പുതിയ സിനിമയുടെ അണിയറ പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ ബഹ്​റൈനിൽ എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story