Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅഞ്ചാമത് അറബ്-റഷ്യ...

അഞ്ചാമത് അറബ്-റഷ്യ സഹകരണ ഫോറത്തില്‍ ബഹ്റൈന്‍ പങ്കാളിയായി

text_fields
bookmark_border
അഞ്ചാമത് അറബ്-റഷ്യ സഹകരണ ഫോറത്തില്‍ ബഹ്റൈന്‍ പങ്കാളിയായി
cancel
camera_alt???????? ?????^???? ????? ??????????? ???????? ??????????? ?????????????????

മനാമ: അഞ്ചാമത് അറബ്​^റഷ്യ സഹകരണ ഫോറത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. റഷ്യയിലെ ബഹ്റൈന്‍ അംബാസഡര്‍ അഹ്​മദ് അബ്​ദു റഹ്​മാന്‍ അസ്സാആത്തിയാണ് ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാ ര്യ മന്ത്രിമാരും റഷ്യന്‍ മന്ത്രിമാരും പങ്കെടുത്ത ഫോറത്തില്‍ കിങ് ഹമദ് സ​െൻറര്‍ ഫോര്‍ പീസ് ഫുള്‍ കോ എക്​സി സ്​റ്റൻസ്​ 2018 മാര്‍ച്ചില്‍ നിലവില്‍ വന്നതിനെ സ്വാഗതം ചെയ്തു.

സമാധാനവും സഹവര്‍ത്തിത്വവും സാധ്യമാക്കുന്നതിനും വിവിധ മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള ഉളളുതുറന്ന സൗഹൃദത്തിനും സംവാദങ്ങള്‍ക്കും ഇത് കാരണമാകുമെന്നും വിലയിരുത്തപ്പെട്ടു.

അറബ് രാജ്യങ്ങളും റഷ്യയും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക, രാഷ്​ട്രീയ, സാംസ്കാരിക മേഖലകളില്‍ സംയുക്ത പദ്ധതികള്‍ തയാറാക്കുന്നതിനും ചര്‍ച്ചകള്‍ നടന്നു. മേഖലയിലെ വിവിധ പ്രശ്നങ്ങളും അതില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകളും ഫോറത്തില്‍ ചര്‍ച്ചയായി. അടുത്ത ഫോറം മൊറോക്കോവില്‍ സംഘടിപ്പിക്കുന്നതിനും തീരുമാനമെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story