Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ശ്വ​സ്​​ത ജ​ന​ത...

വി​ശ്വ​സ്​​ത ജ​ന​ത രാ​ജ്യ​ത്തി​െൻറ ശ​ക്തി –ഹ​മ​ദ് രാ​ജാ​വ്

text_fields
bookmark_border
വി​ശ്വ​സ്​​ത ജ​ന​ത രാ​ജ്യ​ത്തി​െൻറ  ശ​ക്തി –ഹ​മ​ദ് രാ​ജാ​വ്
cancel
camera_alt?????????????? ????????? ??????? ???????? ???????????? ????????, ???? ???????????? ????????????? ???? ?????? ???????? ???????????? ?????????? ???????? ?????? ?????? ??? ????? ???????? ????????????????

മ​നാ​മ: വി​ശ്വ​സ്​​ത​രാ​യ ജ​ന​ത​യാ​ണ്​​ രാ​ജ്യ​ത്തി​​െൻറ യ​ഥാ​ര്‍ഥ ശ​ക്തി​യെ​ന്ന് രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം പാ​ര്‍ല​മ​െൻറ്​ അ​ധ്യ​ക്ഷ ഫൗ​സി​യ ബി​ന്‍ത് അ​ബ്​​ദു​ല്ല സൈ​ന​ല്‍, ശൂ​റ കൗ​ണ്‍സി​ല്‍ അ​ധ്യ​ക്ഷ​ന്‍ അ​ലി ബി​ന്‍ സാ​ലി​ഹ് അ​സ്സാ​ലി​ഹ് എ​ന്നി​വ​രെ സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശൂ​റ കൗ​ണ്‍സി​ൽ-‍പാ​ര്‍ല​മ​െൻറ്​ സം​യു​ക്ത യോ​ഗ​ത്തി​ല്‍ ഹ​മ​ദ് രാ​ജാ​വി​​െൻറ പ്ര​ഭാ​ഷ​ണ​ത്തി​ന് ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ര്‍. രാ​ജ്യ​ത്തി​​െൻറ വ​ള​ര്‍ച്ച​യി​ലും പു​രോ​ഗ​തി​യി​ലും ശൂ​റ കൗ​ണ്‍സി​ലും പാ​ര്‍ല​മ​െൻറും നി​ര്‍വ​ഹി​ക്കു​ന്ന പ​ങ്ക് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് രാ​ജാ​വ്​ സൂ​ചി​പ്പി​ച്ചു. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്​ ഇ​രു സ​ഭ​ക​ളും ശ്ര​മി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് രാ​ജാ​വ്​ ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ക​ടി​പ്പി​ച്ചു. സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ രാ​ജ്യം വ​ന്‍ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പു​തി​യ എ​ണ്ണ നി​ക്ഷേ​പ​ത്തി​​െൻറ ക​ണ്ടെ​ത്ത​ല്‍ ഇ​തി​ന് ആ​ക്കം കൂ​ട്ടും. ശൂ​റ കൗ​ണ്‍സി​ലി​ലും പാ​ര്‍ല​മ​െൻറി​ലും ബ​ഹ്റൈ​ന്‍ വ​നി​ത​ക​ളു​ടെ സാ​ന്നി​ധ്യം പ്ര​ത്യേ​കം പ​രാ​മ​ര്‍ശി​ക്കേ​ണ്ട​താ​ണ്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ്ത്രീ​ക​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്താ​ന്‍ രാ​ജ്യ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ മേ​ഖ​ല​യി​ലും തു​ല്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും ഹ​മ​ദ്​ രാ​ജാ​വ്​ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story