Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആറ്​ ദിവസംമുമ്പ്​...

ആറ്​ ദിവസംമുമ്പ്​ ബഹ്​റൈനിലെത്തിയ മലയാളി നിര്യാതനായി

text_fields
bookmark_border
ആറ്​ ദിവസംമുമ്പ്​ ബഹ്​റൈനിലെത്തിയ മലയാളി നിര്യാതനായി
cancel
camera_alt?????????????
മനാമ: ആറുദിവസം മുമ്പ്​ ബഹ്​റൈനിൽ തൊഴിൽ വിസയിൽ എത്തിയ മലയാളി ഹൃദയാഘാതംമൂലം​ നിര്യാതനായി. കോഴിക്കോട്​ കുറ്റ്യാടി സ്വദേശി മണ്ണിൽ പൊയിൽ കുഞ്ഞബ്​ദുല്ല (53)യാണ്​ മരിച്ചത്​. ഇദ്ദേഹം ബഹ്​റൈനിൽ കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു എത്തിയത്​. ഗാർഹിക ഡ്രൈവറുടെ വിസയിൽ കുഞ്ഞബ്​ദുല്ല ഇന്നലെ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. രാവിലെ എഴുന്നേറ്റ്​ പ്രാർഥന കഴിഞ്ഞശേഷം കുഴഞ്ഞ്​ വീണ്​ മരിക്കുകയായിരുന്നുവെന്ന്​ സുഹൃത്തുക്കൾ അറിയിച്ചു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. അടുത്തദിവസം മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്​ധപ്പെട്ടവർ പറഞ്ഞു. ഇദ്ദേഹം ആദ്യമായാണ്​ ബഹ്​റൈനിൽ എത്തിയത്​. കഴിഞ്ഞ രണ്ടുവർഷമായി നാട്ടിലായിരുന്നു. അതിന്​ മുമ്പ്​ ആറുവർഷം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. നാട്ടിൽ ഭാര്യയും മൂന്ന്​ മക്കളുമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story