Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘സൈക്കിൾ മാഷ്’...

‘സൈക്കിൾ മാഷ്’ നാട്ടിലേക്ക്​ മടങ്ങുന്നു; ഒപ്പം ആ ആത്​മമിത്രവും

text_fields
bookmark_border
‘സൈക്കിൾ മാഷ്’ നാട്ടിലേക്ക്​ മടങ്ങുന്നു; ഒപ്പം ആ ആത്​മമിത്രവും
cancel
camera_alt????????????? ???? ??????? ?????

​മനാമ: 34 വർഷത്തെ ബഹ്‌റൈൻ പ്രവാസം നിർത്തി നാട്ടിലേക്ക്​ മടങ്ങു​േമ്പാൾ, പയ്യോളി സ്വദേശി പടിക്കലക്കണ്ടി അബ്‌ദുറ ഹ്‌മാൻ ആ സൈക്കിളും ഒപ്പം കൊണ്ടുപോകുകയാണ്​. കഴിഞ്ഞ 31 വർഷമായി ഒപ്പമുള്ള മിത്രത്തെ ഉപേക്ഷിക്കാൻ കഴിയാത്തതുകൊണ്ടാണത്​​. പോലീസ്​ ഉദ്യോഗസ്ഥനായ അബ്‌ദുറഹ്‌മാൻ ‘സൈക്കിൾ മാഷാ’യി അറിയപ്പെടാനുള്ള കാരണവും മറ്റൊന്നല്ല. 31 വർഷം മുമ്പാണ്​ അദ്ദേഹം ഒരു മലയാളിയിൽ നിന്ന്​ ഇൗ സൈക്കിൾ വാങ്ങിയത്​. ജോലി സമയം കഴിഞ്ഞ്​ ജീവകാരുണ്യ പ്രവർത്തനത്തിന്​ സമയം കണ്ടെത്തുന്നതിനാൽ നടന്നുള്ള യാത്ര ബുദ്ധിമുട്ടായി. പുതിയത്​ വാങ്ങാനുള്ള കാശില്ലാത്തതിനാൽ അഞ്ച്​ ദിനാർ നൽകി പഴയ സൈക്കിൾ സ്വന്തമാക്കിയത്​. പിന്നെ റിഫയിലെയും പരിസരങ്ങളിലെയും റോഡുകളിലും ചെറുവഴികളിലുമെല്ലാം അദ്ദേഹത്തി​​െൻറ സൈക്കിൾ പതിവ്​ കാഴ്​ചയായി. അബ്‌ദുറഹ്‌മാൻ പ്രവാസിയായതിന്​ പിന്നിലും ചില കഥകളുണ്ട്​. നാട്ടിൽ അധ്യാപകനായി ജോലി കിട്ടിയിട്ടിയതായിരുന്നു​.

ഫുട്​ബോൾ കളിക്കാരനായ അദ്ദേഹം കേരള സംസ്ഥാന സ്​റ്റേറ്റ്​ ടീച്ചേഴ്​സ്​ ടീമിലും അംഗമായി. എന്നാൽ പരിമിതമായ വേതനം കൊണ്ട്​ ഒരു വീട്​ ഉണ്ടാക്കാൻ കഴിയില്ല എന്ന തിരിച്ചറിവിലാണ്​ അദ്ദേഹം പ്രവാസിയാകാൻ തീരുമാനിച്ചത്​. എന്നാൽ അതിനും ഒത്തിരി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. ആദ്യ യാത്രക്കായി ദുരിതം നിറഞ്ഞ 14 ദിവസം ബോംബെയിൽ തങ്ങേണ്ടി വന്നു. ബഹ്​റൈനിൽ വന്ന ആദ്യരണ്ട്​ വർഷം ചെറിയ ​​േജാലികൾ ചെയ്​തശേഷം പിന്നീട്​ പോലീസിൽ ചേരുകയായിരുന്നു. 32 വർഷത്തെ പോലീസ് വകുപ്പിലെ ജീവിതത്തിൽ നല്ല അനുഭവ ങ്ങൾ മാത്രമാണ് സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും തനിക്ക്​ ഉണ്ടായിട്ടുള്ളൂവെന്നാണ്​ അബ്​ദുറഹ്​മാന്​ പറയാനുള്ളത്​. വിദേശിയെന്ന അവഗണനയില്ലാതെ യോഗ്യതയുള്ളവർക്ക് പോലീസിൽ ജോലി നൽകുന്ന ബഹ്‌റൈൻ ഭരണാധികാരികളെ അഭിനന്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. മൂന്ന്​ വർഷം ബഹ്​റൈൻ പോലീസ്​ ടീമിനായി ഫുട്​ബോൾ കളിക്കുകയും ചെയ്​തു. 1994 ൽ രൂപം കൊടുത്ത ബി .ടി .എം.ജെ എന്ന മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്​ ഇദ്ദേഹം. ഭാര്യ : സുലൈഖ , മക്കൾ : ഇസുദ്ദീൻ , ഇസ്മത്ത് ഇംതിയാസ് (അധ്യാപകർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story