പതിവ്​ നടത്തത്തിനിടയില്‍ പരിചയപ്പെട്ടയാൾ 7,000 ദിനാറുമായി മുങ്ങിയെന്ന്​ 

16:11 PM
15/03/2019
മനാമ: വ്യായാമത്തി​​​െൻറ ഭാഗമായുള്ള നടത്തത്തിനിടയില്‍ പരിചയപ്പെട്ടയാളുമായുള്ള സൗഹൃദം 7,000 ദിനാര്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതായി പരാതി.

ചെറിയ സമയത്തെ പരിചയത്തിനിടയിലാണ് നിക്ഷേപ പദ്ധതിയിലേക്കെന്ന് പറഞ്ഞ് 7,000 ദിനാര്‍ പ്രതി കൈക്കലാക്കിയത്. നടത്തത്തിനിടയിലെ പരിചയപ്പെടുത്തലില്‍ താന്‍ നിക്ഷേപ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിചയപ്പെടുത്തുകയും റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള നിക്ഷേപ പദ്ധതിയെക്കുറിച്ച് വിവരിച്ച് 7250 ദിനാര്‍ കൈക്കലാക്കുകയും ചെയ്തത്.

കുറച്ചു മാസം ഇതി​​​െൻറ ലാഭ വിഹിതം നല്‍കിയിരുന്നുവെങ്കിലും പിന്നീട് മുതല്‍ മുടക്കോ ലാഭ വിഹിതമോ കിട്ടാതായതിനെത്തെുടര്‍ന്ന് ഇത് സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുകയും വാങ്ങിയ സംഖ്യ തിരികെ നല്‍കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു. കബളിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവിനും കോടതി വിധിച്ചു. 
Loading...
COMMENTS