​െഎ.ടി മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അലി ജാസിം അല്‍ അറാദിക്ക് 

10:06 AM
15/03/2019
ഐ.ടി മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അലി ജാസിം അല്‍ അറാദിക്ക് അവാർഡ്​ നൽകുന്നു

മനാമ: ഐ.ടി മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ  വിദേശ കാര്യ മന്ത്രാലയത്തിലെ ഐ.ടി വിഭാഗം ഡയറക്ടറെ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ അഭിനന്ദനങ്ങള്‍ അറിയിച്ചു. ദുബൈയില്‍ നടന്ന ഐ.ടി ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ വെച്ചായിരുന്നു ഇതി​​െൻറ പ്രഖ്യാപനവും പുരസ്കാര സമര്‍പ്പണവും നടന്നത്. വിദേശ കാര്യ മന്ത്രാലയത്തിലെ ഏകീകൃത ടെലികേം സേവന അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്‍െറ ഭാഗമായി ഡിജിറ്റലൈസേഷന്‍ ഏര്‍പ്പെടുത്തിയതിനെ പുരസ്കരിച്ചായിരുന്നു അവാര്‍ഡ്. മന്ത്രാലയത്തിലെ ഐ.ടി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹത്തി​​െൻറ കാഴ്​ചപ്പാടുകളും സംഭാവനകളും അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഐ.ടി മേഖലയില്‍ നിന്നുള്ള 300 ഓളം പ്രമുഖര്‍ പങ്കെടുത്ത സമ്മിറ്റായിരുന്നു ദുബൈയില്‍ നടന്നത്. നിലവില്‍ ഐ.ടി മേഖലയിലുള്ള വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ചായിരുന്നു ഇത്തരത്തിലൊരു ഉച്ചകോടി. ബഹ്റൈനില്‍ നിന്നുള്ള പ്രതിനിധികളും ഇതില്‍ സജീവ പങ്കാളിത്തം വഹിച്ചു. 

Loading...
COMMENTS