Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാക്കത്തോൺ ഇന്ന്​ വൈകുന്നേരം മൂന്ന്​ മുതൽ
cancel

മനാമ: മലയാളി പ്രവാസലോകം കാത്തിരുന്ന വാക്കത്തോൺ ഇന്ന്​ വൈകുന്നേരം മൂന്ന്​ മുതൽ വിമാനത്താവളത്തിന്​ അടുത്തു ള്ള ദോഹത്ത്​ അറാദ്​ പാർക്കിൽ നടക്കും. ഗൾഫ്​ മാധ്യമം ഏപ്രിൽ 12 ന്​ നടത്താൻ പോകുന്ന മെഗാഇൗവൻറ്​ ‘ഹാർമോണിയസ്​ ക േരള’യുടെ പ്രചാരണം കുറിച്ചാണ്​ വാക്കത്തോൺ പ്രഖ്യാപിച്ചിരിക്കുന്നത്​. എല്ലാ മലയാളി സംഘടനകളും ഒറ്റക്കെട്ടായി പരിപാടിയിൽ പ​െങ്കടുക്കുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇൗ ഒരുമയുടെ ആഘോഷ നടത്തത്തെ വിജയിപ്പിക്കാനുള്ള വിപ ുലമായ അണിയറ പ്രവർത്തനമാണ്​ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്​. ബഹ്​റൈനിലെ മലയാളി സംഘടനകളിൽ നിന്നും സജീവമായ പങ്കാളിത്തം ഉണ്ടാകുമെന്നാണ്​ ഭാരവാഹികൾ അറിയിച്ചിട്ടുള്ളത്​.

ചരിത്രത്തിൽ ഇടംതേടുമെന്ന്​ കരുതുന്ന വാക്കത്തോണിലൂടെ സൗഹൃദത്തി​​​െൻറ പുതിയൊരു സന്ദേശം പവിഴദ്വീപിലെ മലയാളി സമൂഹത്തിൽ എഴുതിച്ചേർക്കപ്പെടും. പ്രളയകാലത്ത്​ കേരളത്തിൽ രൂപപ്പെട്ട സമാനതകളില്ലാത്ത ​െഎക്യത്തി​​​െൻറ തുടർച്ചയായാണ്​ ഹാർമോണിയസ്​ കേരളയും ഒരുങ്ങുന്നത്​. മലയാളിയുടെ വിശാല ​െഎക്യബോധത്തിനൊപ്പം, തങ്ങൾക്ക്​ ആതിഥ്യം അരുളുന്ന ബഹ്​റൈൻ ജനത​േയാടുള്ള ​െഎക്യദാർഡ്യവും ഇവിടെ ഉയരും. ഹാർമോണിയസ്​ കേരളയുടെ വിളംബരമായ വാക്കത്തോണിൽ അണിചേരുന്നവർ ഉദ്​ഘോഷിക്കുന്നതും സ്​നേഹപൂർവ്വമുള്ള ഒരുമയായിരിക്കുമെന്ന്​ സംഘാടക സമിതി വ്യക്തമാക്കിയിട്ടുണ്ട്​. വലുപ്പ ചെറുപ്പങ്ങളില്ലാതെ, മറ്റ്​ വിത്യാസങ്ങളൊന്നുമില്ലാതെ ഒറ്റക്കെട്ടായി അണിനിരന്നുക്കൊണ്ട്​ മാനവികതക്ക്​ അതിരുകളില്ലെന്നും മനസുകൾ സങ്കുചിതമാക്കപ്പെടരുതെന്നുമുള്ള പ്രഖ്യാപനം ഉണ്ടാകും. ഭീകരതക്കും വർഗീയതക്കും എതിരെ വിരൽചൂണ്ടിയും മനുഷ്യൻ കൂടപ്പിറപ്പുകളാണെന്നും അന്യോന്യം സ്​നേഹിക്കുകയും സംരക്ഷിക്കപ്പെടുകയുമാണ്​ വേണ്ടതെന്നും പ്രതിഞ്​ജയെടുക്കും.

മാവേലി നാട്ടിൽ കഴിഞ്ഞ ആ ​െഎക്യത്തി​​​െൻറ ചരിതം വീണ്ടും യാഥാർഥ്യമാക്കാൻ കഴിഞ്ഞ കേരളത്തിന്​ ഇനിയും മാനവ ​െഎക്യത്തി​​​െൻറ ഉണർത്തലുകൾക്ക്​ സാക്ഷിയാകാൻ കഴിയുമെന്ന പ്രതീക്ഷയും വാക്കത്തോണിൽ പ​െങ്കടുക്കുന്നവർ ഏറ്റുചൊല്ലും. ബഹ്​റൈൻ വിമാനത്താവളത്തിന്​ അടുത്തുള്ള ദോഹത്ത്​ അറാദ്​ പാർക്കിൽ വൈകുന്നേരം മൂന്ന്​ മുതലാണ്​ പരിപാടികൾ ആരംഭിക്കുക. പാർക്കിലെ ട്രാക്കിന്​ അടുത്തായി സജ്ജീകരിച്ച കൗണ്ടറുകളിലായി സജ്ജീകരിച്ച രജിസ്​ട്രേഷൻ കൗണ്ടറുകളിൽ എത്തി റിപ്പോർട്ട്​ ചെയ്യാവുന്നതാണ്​. തുടർന്ന്​ ഇവിടെ നിന്ന്​ ലഭിക്കുന്ന കൂപ്പണുമായി മെഡിക്കൽ പരിശോധന കൗണ്ടറിലെത്തി സേവനം സ്വീകരിക്കാം. തുടർന്ന്​ ​വാക്കത്തോൺ വോളണ്ടിയർമാരുടെ നിർദേശങ്ങൾക്ക്​ അനുസരിച്ച്​ ട്രാക്കിൽ അണിനിരക്കാവുന്നതാണ്​. വൈകുന്നേരം നാലിന്​ കൂട്ടനടത്തം മുഹറഖ്​ മുൻസിപ്പൽ ​കൗൺസിൽ ചെയർമാൻ ഗാസി അബ്​ദുല്ലസീസ്​ അൽ മുർബാത്തി ഉദ്​ഘാടനം ചെയ്യും. മുൻസിപ്പൽ കൗൺസിൽ അംഗം ബാസിം അബ്​ദുല്ല അൽ മജ്​ദമി ആശംസ നേരും.

തുടർന്ന്​ കൂട്ടനടത്തം ആരംഭിക്കും. അറാദ്​ പാർക്കിലെ ട്രാക്കിൽ മൂന്ന്​ കിലോമീറ്റർ ദൈർഥ്യമുള്ള ഒരു റൗണ്ട്​ പൂർത്തിയാക്കുന്നതോടെ വാക്കത്തോൺ സമാപിക്കും. പരിപാടിയിൽ പ​െങ്കടുക്കാൻ ആവേശകരമായ പ്രതികരണമാണ്​ ലഭിച്ചിരിക്കുന്നത്​. സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ വാക്കത്തോണിൽ പ​െങ്കടുക്കാൻ മുന്നോട്ട്​ വന്നിട്ടുണ്ട്​. സൗഹൃദവും ​െഎക്യവും ദൃഡപ്പെടുത്താനുള്ള വേദി കൂടിയാണ്​ വാക്കത്തോൺ എന്നാണ്​ വിവിധ പ്രവാസി സംഘടനകളുടെ വിലയിരുത്തലും. ബഹ്​റൈൻ കേരളീയ സമാജം, പ്രതിഭ ബഹ്​റൈൻ, ഒ.​െഎ.സി.സി, കെ.എം.സി.സി, കെ.സി.എ, എസ്​.എൻ.സി.എസ്​, ബ്ലഡ്​ ​െഡാണേഷൻ കേരള, ഫാർമസിസ്​റ്റ്​ അസോസിയേഷൻ കേരള, എം.എം.എം.ഇ ബഹ്‌റൈൻ ചാപ്​റ്ററി​​​െൻറ നേതൃത്വത്തിലുള്ള കുടുംബാംഗങ്ങൾ, യാത്രാസമിതി, ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’, മാറ്റ്​ ബഹ്​റൈൻ, വെളിച്ചം വെളിയ​േങ്കാട്​, തണൽ, വടകര സഹൃദയവേദി, ഫ്രൻറ്​സ്​ ബഹ്​റൈൻ, കുടുംബസഹൃദയ വേദി,ഹോപ്പ്​ ബഹ്​റൈൻ തുടങ്ങിയവർ പ​െങ്കടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story