Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാക്കത്തോൺ: മുൻസിപ്പൽ...

വാക്കത്തോൺ: മുൻസിപ്പൽ ​കൗൺസിൽ ചെയർമാൻ ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
വാക്കത്തോൺ: മുൻസിപ്പൽ ​കൗൺസിൽ ചെയർമാൻ ഉദ്​ഘാടനം ചെയ്യും
cancel

മനാമ: ഒരുമയുടെ ആഘോഷവു മായി ‘ഗൾഫ്​ മാധ്യമം’ മാർച്ച്​ 15 ന്​ വൈകുന്നേരം മൂന്ന്​ മുതൽ അറാദ്​ പാർക്കിൽ സംഘടിപ്പിക്കുന്ന വാക്കത്തോണിൽ മു ഹറഖ്​ മുൻസിപ്പൽ ​കൗൺസിൽ ചെയർമാൻ ഗാസി അൽ മുർബാത്തി ഉദ്​ഘാടനം ചെയ്യും. മുൻസിപ്പൽ കൗൺസിൽ അംഗം ബാസിം അബ്​ദുല്ല അ ൽ മജ്​ദമി പ​െങ്കടുക്കും. ഗൾഫ്​ മാധ്യമം ബഹ്​റൈൻ എഡിഷൻ 20 വർഷങ്ങൾ പൂർത്തിയാക്കുന്നതി​​​െൻറ ഭാഗമായി ഏപ്രിൽ 12 ന്​ സ ംഘടിപ്പിക്കുന്ന ‘ഹാർമോണിയസ്​ കേരള മെഗാഷോ’യുടെ ഭാഗമായാണ്​ വാക്കത്തോൺ നടക്കുന്നത്​.

ബാസിം അബ്​ദുല്ല അൽ മജ്​ദമി

അതിരുകളില്ലാത്ത മാനവികതയുടെ നേർക്കാഴ്​ചയായാണ്​ ‘ഹാർമോണിയസ്​ കേരള’യും അനുബന്​ധക്കാഴ്​ചകളു ം സംഘടിപ്പിക്കുന്നത്​. സൗഹൃദവും സാമൂഹിക ബോധവും ലക്ഷ്യമിടുന്ന വാക്കത്തോണിൽ ഇതിനകം നൂറുകണക്കിനാളുകളാണ്​ രജ ിസ്​റ്റർ ചെയ്​തിട്ടുള്ളത്​. വിവിധ മലയാളി പ്രവാസി സംഘടനകളും വാക്കത്തോണിൽ പ​െങ്കടുക്കുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ബഹ്​റൈൻ കേരളീയ സമാജം വാക്കത്തോണിൽ സജീവമായി പ​െങ്കട​ുക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. സാംസ, കാൻസർകെയർ ഗ്രൂപ്പ്​, വിശ്വകലാസമിതി, മുഹറഖ്​ മലയാളി അസോസിയേഷൻ, ഫ്രൻറ്​സ്​ തുടങ്ങിയ സംഘടനകളും പ​െങ്കടുക്കുമെന്ന്​ നേതാക്കൾ അറിയിച്ചിട്ടുണ്ട്​.

രജിസ്​റ്റർ ചെയ്യാൻ ‘ഒരു ക്ലിക്ക്​’ മതി

മനാമ: വാക്കത്തോണിൽ പ​െങ്കടുക്കാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക്​ ചെയ്​തശേഷം പേര്​, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകിയാൽ മതി.
തുടർന്ന്​ ലോഗൗട്ട്​ ചെയ്​താൽ നിങ്ങളുടെ മൊബെൽ ഫോണിലേക്കും ഇൗമെയിലിലേക്കും രജിസ്​റ്റർ ചെയ്​തതായുള്ള മറുപടി വരും.
https://click4m.madhyamam.com/harmonious-kerala/walkathon വാക്കത്തോണി​​​െൻറ ഭാഗമായുള്ള പരിപാടികൾ വൈകുന്നേരം മൂന്ന്​ മുതലാണ്​ തുടങ്ങ​ുക. കൃത്യം നാല്​ മുതൽ കൂട്ടനടത്തം തുടങ്ങും. ​

വിശദ വിവരങ്ങൾക്ക്​: 39196661, 39203865 എന്നീ ഫോൺ നമ്പരുകളിൽ ബന്​ധപ്പെടാവുന്നതാണ്​.

കെ.സി.എ പ്രതിനിധികൾ അണിനിരക്കും -പ്രസിഡൻറ്​

മനാമ: ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന വാക്കത്തോണിൽ കെ.സി.എയുടെ പ്രതിധികൾ ഉണ്ടാകുമെന്ന്​ കെ.സി.എ പ്രസിഡൻറ്​ സേവി മാത്തുണ്ണി അറിയിച്ചു. ബഹ്​റൈനിലെ മലയാളി സംഘടനകൾ ​െഎക്ക്യത്തി​​െൻറ പാതയിലാണ്​ പ്രവർത്തിക്കുന്നത്​. ഇൗ ​െഎക്ക്യത്തെ കൂടുതൽ ഉൗട്ടിയുറപ്പിക്കാൻ ഗൾഫ്​ മാധ്യമം 20 ാം വർഷ ആഘോഷത്തി​​െൻറ ഭാഗമായ ഹാർമോണിയസ്​ കേരളയും അതി​​െൻറ മുന്നോടിയായ കൂട്ടനടത്തവും പ്രധാന ഘടകമാകും. മലയാളി സമൂഹത്തി​​െൻറ സ്​പന്ദനങ്ങൾ ഒാരോ പുലരിയിലും പ്രവാസലോകത്ത്​ വിശ്വാസ്യതയോടെ എത്തിച്ചുക്കൊണ്ടിരിക്കുന്ന ഗൾഫ്​ മാധ്യമം ഏറ്റെടുത്ത്​ നടത്തുന്ന പരിപാടികൾക്ക്​ കെ.സി.എയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഹാർമോണിയസ്​ കേരള വിജയമാകാൻ എല്ലാവിധ സഹകരണവും അദ്ദേഹം ഉറപ്പ്​ നൽകി.

പ്രവാസികമ്മീഷൻ അംഗം പിന്തുണ പ്രഖ്യാപിച്ചു
മനാമ: മലയാളി സമൂഹത്തി​​െൻറ ഒരുമയും സാഹോദര്യവും ഉയർത്തിപ്പിടിച്ച്​ ‘ഗൾഫ്​ മാധ്യമം’ സംഘടിപ്പിക്കുന്ന വാക്കത്തോണിന്​ കേരള പ്രവാസി കമ്മീഷ​​െൻറ പിന്തുണ ഉണ്ടാകുമെന്ന്​ കമ്മീഷൻ അംഗം

സുബൈർ കണ്ണൂർ

അറിയിച്ചു.

മലയാളി സാമൂഹിക പ്രവർത്തകരും വിവിധ പ്രവാസി സംഘടന പ്രവർത്തകരും പരിപാടിയിൽ പ​െങ്കടുക്കാൻ മുന്നോട്ട്​ വന്നുക്കൊണ്ടിരിക്കുന്നത്​ പരിപാടി വൻവിജയമാകും എന്നതി​​െൻറ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ്​ മാധ്യമം ഉയർത്തിപ്പിടിക്കുന്ന പ്രവാസി ആരോഗ്യപംക്തി മാതൃകാപരമാണ്​. ഇൗ അവസരത്തിൽ നടത്തം ശീലമാക്കാനും ഇത്തരമൊരു പരിപാടി കാരണമാകും. പ്രവാസി മലയാളികളുടെ വിഷയങ്ങളിൽ ഗൾഫ്​ മാധ്യമം പുലർത്തുന്ന ഇടപെടലുകളെ ഇൗ അവസരത്തിൽ എടുത്തുപറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamvacothon
News Summary - bahrain-bahrain news-gulf news
Next Story