ബഹ്റൈൻ എണ്ണവ്യവസായ മേഖല അഭിമാനം പകരുന്നത്^ പ്രധാനമന്ത്രി
text_fields
മനാമ: ബഹ്റൈൻ എണ്ണവ്യവസായ ചരിത്രം അഭിമാനം പകരുന്നതാണെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ ഹമദ് ആൽ ഖലീഫ പ റഞ്ഞു. എണ്ണമേഖയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി രാജ്യത്തിെൻറ വികസനം സുസ്ഥിരമാക്കുന്നതിന ും ഗവൺമെൻറ് മുഖ്യപരിഗണന നൽകുന്നുെണ്ടന്നും അദ്ദേഹം വ്യക്തമാക്കി.
എണ്ണകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫയെ ഗുദൈബിയ കൊട്ടാരത്തിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബാപ്കോ നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനത്തിെൻറപേരിൽ അദ്ദേഹം മന്ത്രിയെ അഭിനന്ദിച്ചു.
ഇത് രാജ്യത്തിെൻറ വികസന ചരിത്രത്തിൽ വിപുലമായ വ്യവസായിക പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് റവന്യൂ, വിഭവ വരുമാനം വർധിപ്പിക്കാനും ഗവൺമെൻറ് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
