വീട്ടു ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിയമം ശക്തം-മന്ത്രി
text_fieldsമനാമ: വീട്ടു ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ശക്തമായ നിയമങ്ങളാണ് രാജ്യത്തുള്ളതെന്ന് തൊഴില്‍ ^സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈന്‍ ട്രേഡ് യൂ ണിയന്‍ വീട്ടു ജോലിക്കാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്വന്തം രാജ്യത്ത് നിന്ന് ജോലി ചെയ്യുന്ന രാജ്യം വരെയുള്ള സുരക്ഷിത ബിസിനസ് യാത്ര’ എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. മാര്‍ച്ച് ഏഴ് വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനം ഗോള്‍ഡന്‍ തുലിപ് ഹോട്ടലിലാണ് നടക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. വീട്ടു ജോലിക്കാരുടെ അവകാശങ്ങളിലേക്ക് വെളിച്ചം വീശുന്ന സമ്മേളനത്തില്‍ അവര്‍ക്ക് നിയമപരമായി നല്‍കുന്ന സുരക്ഷയെക്കുറിച്ച് വിശദീകരിക്കും.
വിവിധ ജി.സി.സി, അറബ് രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളുടെ മുഖ്യ വശങ്ങളും വിശദീകരിക്കും. വീട്ടുജോലിക്കാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്താരാഷ്്ട്ര തലത്തിലുള്ള സഹകരണം ഉറപ്പാക്കാനും സമ്മേളനം ലക്ഷ്യമിടുന്നു. വീട്ടു വേലക്കാരടക്കമുള്ള രാജ്യത്തെ മുഴുവന്‍ തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ശക്തമായ നിയമങ്ങളാണ് നിലവിലുള്ളത്. അന്താരാഷ്്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇവ രൂപപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ വേതനം കൃത്യ സമയത്ത് ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനുള്ള നിര്‍ദേശം നടപ്പാക്കുന്നത് ഉറപ്പാക്കും. മതം, വര്‍ഗം, ദേശം, ലിംഗം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നത് കുറ്റകരമാണ്. ലൈംഗിക ചുഷണത്തിന് തൊഴിലാളികളെ വിധേയമാക്കുന്നതിനും കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
