Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാരമ്പര്യവും...

പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ അതോറിറ്റിയുടെ ശ്രമങ്ങള്‍ ശ്ലാഘനീയം

text_fields
bookmark_border
പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ അതോറിറ്റിയുടെ ശ്രമങ്ങള്‍  ശ്ലാഘനീയം
cancel
camera_alt??? ??? ??????? ???????? ???? ???? ???????? ????????? ????? ?????? ???? ????? ?? ???? ????????? ???????????????

മനാമ: തദ്ദേശീയ ബഹ്റൈന്‍ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതില്‍ ബഹ്റൈന്‍ പാരമ്പര്യ-^സാംസ്കാരിക അതോറിറ ്റിയുടെ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി. സാഫിരിയ്യ പാലസില്‍ ബഹ്റൈന്‍ സാംസ്കാരിക-^പാരമ്പര്യ അതോറിറ്റി ചെയര്‍ പേഴ്സണ്‍ ശൈഖ മിയ ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്​ലാമിക കാലിഗ്രഫിയും അറബ് എഴുത്തും ഉള്‍ച്ചേര്‍ന്ന പ്രത്യേക ഖുര്‍ആന്‍ പ്രതി അവര്‍ രാജാവിന് സമ്മാനിച്ചു.

മുഹറഖ് ഇസ്​ലാമിക സാംസ്കാരിക തലസ്ഥാനം 2018 എന്ന പരിപാടിയോടനുബന്ധിച്ച് രൂപപ്പെടുത്തിയ ഖുര്‍ആൻ പ്രതിയാണിത്​. കൂടാതെ സാംസ്കാരിക മേഖലയിലെ നിക്ഷേപം എന്ന പുസ്തകവും അവര്‍ രാജാവിന് സമ്മാനിച്ചു. രാജ്യത്തെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിനും അതി​​െൻറ തനിമ നിലനിര്‍ത്തുന്നതിനും രാജാവ് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്കും പ്രോല്‍സാഹനത്തിനും ശൈഖ മിയ നന്ദി രേഖപ്പെടുത്തി. ബഹ്റൈ​​െൻറ ആഴത്തിലുള്ള പാരമ്പര്യം വരും തലമുറക്ക് മനസ്സിലാക്കിക്കൊടുക്കുന്ന തരത്തിലുള്ള ചരിത്ര അടയാളങ്ങള്‍ അതേ പടി സംരക്ഷിക്കുന്നതിന് അതോറിറ്റി സ്വീകരിച്ചു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഹമദ് രാജാവ് എല്ലാ വിധ പിന്തുണയും വാഗ്ദാനം​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story