Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലയാളികളിൽ ഹൃദയാഘാത...

മലയാളികളിൽ ഹൃദയാഘാത മരണങ്ങൾ കൂടുന്നു

text_fields
bookmark_border
മലയാളികളിൽ ഹൃദയാഘാത മരണങ്ങൾ കൂടുന്നു
cancel

മനാമ: മലയാളി സമൂഹത്തിൽ ഹൃദയാഘാത മരണങ്ങൾ തുടർച്ചയാകുന്നു. കഴിഞ്ഞ ഫെബ്രുവരി ആറ്​ മുതൽ ഇന്നലെവരെയുള്ള 13 ദിവസങ്ങ ളിൽ നഷ്​ടമായത്​ ഏഴ്​ ജീവനുകൾ. ഫെബ്രുവരി ആറിന്​ മലപ്പുറം തിരുന്നാവായ - പട്ടര്‍നടക്കാവ് സ്വദേശി അലവി തിരുത്തി വാ ഹനത്തിൽ വിശ്രമിക്കു​േമ്പാഴായിരുന്നു ഹൃദയാഘാതം വന്ന്​ മരിച്ചത്​. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായ ില്ല. (40), ഫെബ്രുവരി ഒമ്പതിന്​ തളിപറമ്പ്​ ചെറുകുന്നൻ കൊക്ക സ്വദേശി സി.കെ അയ്യൂബ്​ (48), കോഴിക്കോട്​ മണിയൂർ ഇളമ്പിലാട്​ സ്വദേശി സജിത്​കുമാർ (47)എന്നിവർ കുഴഞ്ഞുവീണ്​ മരിക്കുകയായിരുന്നു. ഇതിൽ സജിത്​ കുമാർ ഹൃ​േ​ദ്രാഗത്തിന്​ വിദഗ്​ധ ചികിത്​സക്കായി നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഫെബ്രുവരി 11 ന്​ ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന്​ തൃശൂർ പാവറട്ടി സ്വദേശി എബി തോമസ്​ (32) മരിച്ചു. ഫെബ്രുവരി 14 ന് പക്ഷാഘാതംമൂലവും ഒരാൾ മരിച്ചു. കുളിമുറിയിൽ ബോധംകെട്ട്​ വീണതിനെ തുടർന്ന്​ ചികിത്​സയിലായിരുന്ന മലപ്പുറം തിരൂർ കൂട്ടായ്​ സ്വദേശി ഖാലിദ്​ (35)ആണ്​ മരിച്ചത്​.

ഫെബ്രുവരി 15 ന്​ പാലക്കാട്​ വണ്ടാഴി സ്വദേശി മധുറോഷൻ (35)​േജാലി കഴിഞ്ഞ്​ വന്ന്​ മുറിയിൽ വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ്​ മരിച്ചു. ഇന്നലെ വർക്കല സ്വദേശി കൂടി മരണപ്പെട്ടതോടെ പ്രവാസി സമൂഹം മൂകമായിരിക്കുകയാണ്​. ഹൃദയാഘാത മരണങ്ങൾക്കൊപ്പം ഇന്ത്യൻ സമൂഹത്തിലെ ആത്​മഹത്യ, അപകട വാർത്തകളും കഴിഞ്ഞ രണ്ടാഴ്​ചക്കുള്ളിൽ വർധിച്ചിട്ടുണ്ട്​. ​13 ദിവസത്തിനുള്ളിൽ ആകെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 13 ആണ്​. അതേസമയം ഹൃദയാഘാതത്തിന്​ തടയിടാൻ വ്യാപകമായ ബോധവത്​ക്കരണ നടപടികളുമായി ഇന്ത്യൻ സമൂഹം മുന്നോട്ട്​ വന്നിട്ടുണ്ട്​. എന്നാൽ കാര്യക്ഷമമായ ബോധവത്​ക്കരണ പ്രവർത്തനങ്ങൾ തുടരു​േമ്പാഴും മരണങ്ങൾ തുടർക്കഥയാകുന്നത്​ ആശങ്ക ഉണ്ടാക്കുന്നുണ്ട്​. അടിയന്തിരമായ പരിശോധനകളും ഹൃദയ സംരക്ഷണത്തിനായുള്ള പ്രവൃത്തികളും ഉണ്ടാക്കാൻ പ്രവാസി സമൂഹം തയ്യാറാകാൻ പ്രവാസികൾ തയ്യാറാകണമെന്നാണ്​ ആരോഗ്യമേഖലയിലുള്ളവർ ഒാർമ്മപ്പെടുത്തുന്നത്​. വെള്ളിയാഴ്​ചകളിൽ വിവിധ സാമൂഹിക സംഘടനകൾ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽപ്പോലും പ​െങ്കടുക്കാൻ പലരും മടി കാണിക്കുന്നുണ്ട്​.

പ​െങ്കടുത്താൽതന്നെ പരിശോധന ഫലം വാങ്ങുന്നവർപോലും നേരിയ ശതമാനം മാത്രവും. ഇതുമൂലം അടിയന്തിര തുടർ പരിശോധനകൾ ആവശ്യമുള്ളവർ പോലും തങ്ങളുടെ ആരോഗ്യത്തി​​​െൻറ പരിതാപകരമായ നിലയെക്കുറിച്ച്​ ബോധ്യമില്ലാതെ നടക്കുന്നു. ഇതി​​​െൻറ ഫലമായാണ്​ കുഴഞ്ഞ്​ വീണ മരണങ്ങൾ ഉണ്ടാകുന്നതെന്നും ഡോക്​ടർമാർ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്​, ഉയർന്ന കൊളസ്​ട്രോൾ എന്നിങ്ങനെ ഹൃദയത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങൾ പ്രവാസികൾക്കിടയിൽ കൂടുതലാണ്​. അടുക്കും ചിട്ടയില്ലാത്ത ജീവിതവും അനാരോഗ്യകരമായ ഭക്​ഷണവും വ്യായാമ രഹിതമായ ജീവിതവും യുവാക്കളെ​േപ്പാലും എളുപ്പത്തിൽ രോഗികളാക്കുന്നു. അടുത്തിടെയായി ഹൃദയാഘാതംമൂലം മരണപ്പെടുന്നത്​ യുവാക്കളാണന്നതും ഒരു യാഥാർഥ്യമാണ്​. 30 നും 40 നും ഇടയിൽ ഹൃദയസംബന്​ധമായ അസുഖം നിമിത്തം മരിക്കുന്നവരുടെ നിരക്കും വർധിച്ചിട്ടുണ്ട്​.

മാനസിക സംഘർഷവും പ്രധാന വില്ലൻ
മനാമ: ഹൃദയാരോഗ്യം നശിപ്പിക്കുന്നതിൽ മനോസംഘർഷം പ്രധാന പങ്ക്​ വഹിക്കുന്നുണ്ടെന്ന്​ കാർഡിയോളജിസ്​റ്റുകൾ മുന്നറിയിപ്പ്​ നൽകുന്നു. പ്രവാസികൾക്ക്​ മാനസിക സംഘർഷം വർധിപ്പിക്കുന്ന നിരവധി പ്രശ്​നങ്ങളുണ്ട്​. നാട്ടിലെ കുടുംബങ്ങളെക്കുറിച്ചുള്ള ഉത്​ക്കണ്​ഠ, മക്കളുടെ പഠനം, വിവാഹം, വീട്​ നിർമ്മാണം, കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്​നങ്ങൾ, ജോലിസ്ഥലത്തെ സാഹചര്യങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ തുടങ്ങിയവയും പ്രതികൂലമായി ബാധിക്കുന്നവയാണ്​. പ്രവാസികളുടെ സ്വാഭാവികമായ മാനസിക നിലയിലെ വ്യതിയാനങ്ങൾ ഹൃദയത്തെ സാരമായി ബാധിക്കുന്നു എന്നുള്ള നിരീക്ഷണം ഇതാദ്യമല്ല. നാട്ടിലെയും പ്രവാസലോകത്തിലെയും വിവിധ പ്രതികൂല വിഷയങ്ങൾ മനസി​​​െൻറ സ്വസ്ഥത തകർക്കുകയും ഇതൊന്നും പറയാതെ കൊണ്ടുനടക്കുകയും ചെയ്യുന്ന ദുർബല ഹൃദയരെ ദുരന്തം കാത്തിരിക്കുന്നു എന്ന്​ ബഹ്​റൈനിലെ കാർഡിയോളജിസ്​റ്റുകളും ഒാർമ്മിപ്പിക്കുന്നു. അതിനാൽ മനോസംഘർഷങ്ങൾ നേരിടുന്നവർ അത്​ തുറന്ന്​ പറയാനുള്ള അവസരങ്ങളുണ്ടാക്കുകയും മനസി​​​െൻറ ഭാരം കുറക്കുകയും ചെയ്യണമെന്ന്​ ഡോക്​ടർമാർ ഒാർമ്മിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story