വർണ്ണപകിേട്ടാടെ ബഹ്റൈൻ കായിക ദിനാചരണം
text_fieldsമനാമ: വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍^അര്‍ധ സര്‍ക്കാര്‍ അതോറിറ്റികളും, സ്വകാര്യ സ്ഥാപനങ്ങളും ദേശീയ കായിക ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി 12നാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്. പ്രസ്തുത ദിനത്തില്‍ ജോലി സമയം പകുതിയായി കുറക്കുകയും ബാക്കി സമയം കായിക പരിപാടികള്‍ക്കായി നീക്കി വെക്കുകയും ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും മല്‍സരിച്ച് മുന്നേറുന്നതാണ് കാണാന്‍ കഴിഞ്ഞത്. നടത്തം, ഫുഡ്ബോള്‍ കളി, കായിക പരിശീലനം, വിവിധയിനം മല്‍സരങ്ങള്‍ തുടങ്ങി നിരവധി പരിപാടികളാണ് മന്ത്രാലയങ്ങൾ ഒരുക്കിയത്. എല്ലാ ജീവനക്കാരും പങ്കാളികളായി. ജലം, വൈദ്യുതി വകുപ്പ് മന്ത്രി ഡോ.അബ്ദുൽ ഹുസൈൻ മിർസ അൽ നജ്മ ക്ലബ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.