മുൻ വർഷത്തിൽ നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞതായി ഇ.ഡി.ബി ബോർഡ്​ യോഗം

മനാമ: മുൻ വർഷത്തിൽ നേട്ടമുണ്ടായി എന്ന വിലയിരുത്തലോടെ ഇക്കണോമിക്​​ വികസന ബോർഡി​​​െൻറ സുപ്രധാന യോഗം നടന്നു. യോഗത്തിൽ കിരീടാവകാശിയും ഒന്നാം പ്രധാനമന്ത്രിയും ഇക്കണോമിക്​ വികസന ബോർഡ്​ ചെയർമാനുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ അധ്യക്ഷത വഹിച്ചു. രാജ്യത്ത്​ പൗരൻമാർക്ക്​ ഉയർന്ന നിലവാരമുള്ള തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കപ്പെടുക മുഖ്യഘടകമാണെന്നും ഹമദ്​ രാജാവി​​​െൻറ കാഴ്​ചപ്പാട്​ അനുസരിച്ച്​ പൗരൻമാർക്ക്​ വേണ്ടിയുള്ള വികസന പദ്ധതികൾ ത​ുടർച്ചയായി വർധിക്കേണ്ടതി​​​െൻറ ആവശ്യകതയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.രാജ്യത്തെ പൊതുമേഖല, സ്വകാര്യ മേഖലയുടെ സഹകരണം വർധിപ്പിക്കുന്നതിലൂടെ രാജ്യത്തി​​​െൻറ പ്രധാന മേഖലകളെ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു  

2018 ൽ ഇ.ഡി.ബി ശ്രദ്ധ കേന്ദ്രീകരിച്ചത്​ എന്നും അദ്ദേഹം വിലയിരുത്തി. മുൻവർഷത്തിൽ അന്താരാഷ്​ട്ര തലത്തിൽ രാജ്യത്ത്​  നിക്ഷേപരംഗം ആകർഷണീയമാക്കാനുള്ള പരിശ്രമങ്ങൾ ഇ.ഡി.ബി നടത്തിയതായും കിരീടാവകാശി വിശദീകരിച്ചു. സാമ്പത്തിക വികസനവും വൈവിധ്യവത്കരണവും വേഗത്തിലാക്കാനുള്ള 2018 ലെ നടപടികൾ തുടർന്നുക്കൊണ്ട്​ വിദേശനിക്ഷേപത്തിന്​ മുൻഗണന നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തിൽ ഇ.ഡി.ബി മികച്ച പ്രവർത്തനം നടത്തിയതായി ബാങ്ക്​ ചീഫ്​ എക്​സിക്ക്യൂട്ടീവ്​ ഖാലിദ്​ അൽ റൊമയ്​ഹി പറഞ്ഞു. 2018 ൽ ഇ.ഡി.ബിക്ക്​ നിശ്​ചിത ലക്ഷ്യം പൂർത്തിയാക്കാൻ സാധിച്ചു. 314 സഹസ്രകോടി ദിനാർ വിദേശ നിക്ഷേപം രാജ്യത്ത്​ എത്തിക്കാൻ കഴിഞ്ഞു. 
92 അന്താരാഷ്​ട്ര, പ്രാദേശിക കമ്പനികൾ മുഖേനയായിരുന്നു ഇത്​.

അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ  4700 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കാൻ ഇതുവഴിയാകുമെന്നും അദ്ദേഹം അറിയിച്ചു. തന്ത്ര​പ്രധാന വികസന രംഗത്ത്​ ഉന്നത നിലവാരമുള്ള തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കാൻ രാജ്യത്തി​​​െൻറ വികസനപദ്ധതികൾ വഴിയൊരുക്കും. നാലാം വ്യാവസായിക വിപ്ലവം എന്നതി​​​െൻറ ഭാഗമായി ഇ.ഡി.ബി നടത്തിയ സർവ്വെഫലത്തി​​​െൻറ അടിസ്ഥാനത്തിൽ യന്ത്രവത്​ക്കരണം, നിർമ്മാണ സാ​േങ്കതികവിദ്യയുടെ വിവര കൈമാറ്റം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. മുൻഗണന വൈദഗ്​ധ്യം, അടിസ്ഥാനഘടന, നിയമ നിർമ്മാണ വികസനം  എന്നിവയുടെ പിന്തുണയോടെ പുഷ്​ടിയുടെ വികസനം വ്യവസായിക സാ​േങ്കതികവിദ്യ, മറ്റ്​ മേഖലകളിൽ നടപ്പിലാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Loading...
COMMENTS