ബഹ്റൈനിൽ  തമിഴ്​നാട്ടുകാരിയായ വിദ്യാർഥി കടലിൽ മരിച്ച നിലയിൽ

  • സംഭവം ആത്​മഹത്യയാണെന്നാണ്​ പ്രാഥമിക നിഗമനം

09:48 AM
11/02/2019

മനാമ: ബഹ്​റൈനിൽ കടലിൽ മരിച്ച നിലയിൽ തമിഴ്​നാട്ട്​കാരിയായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ബഹ്​റൈൻ യൂനിവേഴ്​സിറ്റി വിദ്യാർഥിനി പ്രഭ സുബ്രഹ്​മണ്യ(21)നാണ്​ മരിച്ചത്​. സംഭവം ആത്​മഹത്യയാണെന്നാണ്​ പ്രാഥമിക നിഗമനം. ബഹ്​റൈൻ ബേയിലെ കടലിലാണ്​ ഞായറാഴ്​ച പുലർച്ചെ 5.30 ഒാടെ മൃതദേഹം കണ്ടെത്തിയത്​. തമിഴ്​നാട്​ പ്രവാസിയുടെ മകളാണ്​ പ്രഭ. കുടുംബത്തോടൊപ്പം ബഹ്​റൈനിൽ താമസിച്ചുവരികയായിരുന്നു. ഇന്ത്യൻ സ്​കൂൾ മുൻ വിദ്യാർഥിനിയാണ്​. ഏഷ്യൻ യുവതിയു​െട മൃതദേഹം കണ്ടെത്തിയതായ​ും മരണകാരണത്തെക്കുറിച്ച്​ അന്വേഷണം ആരംഭിക്കുകയും ചെയ്​തതായി ആഭ്യന്തരവകുപ്പ്​  ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 

Loading...
COMMENTS