നിറപ്പകി​േട്ടാടെ  കെ.എസ്.സി.എ  മന്നം ജയന്തി ‘ഹരിഹരലയം’ ആഘോഷിച്ചു

  • സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു 

09:38 AM
11/02/2019

മനാമ: കേരള സോഷ്യൽ ആൻറ്​  കൾച്ചറൽ അസോസിയേഷൻ  ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ  വിപുലമായ പരിപാടികളോടെ ‘ഹരിഹരലയം’എന്ന പേരിൽ മന്നം ജയന്തി ആഘോഷവും ഇൗ വർഷത്തെ അവാര്‍ഡ് വിതരണവും നടത്തി. രാജ്യസഭാംഗവും സിനിമാനടനുമായ  സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു.  ചടങ്ങില്‍ പ്രസിഡൻറ്​ പമ്പാവാസന്‍ നായര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി  സന്തോഷ്‌ സ്വാഗതം പറഞ്ഞു.  ഈ വര്‍ഷത്തെ മന്നം അവാർഡ് കവി എസ്. രമേശന്‍ നായര്‍ക്ക് സമ്മാനിച്ചു.  അമ്പതിനായിരം രൂപയും പ്രശസ്​തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സിനിമാരംഗത്തെ സമഗ്ര സംഭാവനക്കുള്ള സ്റ്റാര്‍ ഐക്കണ്‍ പുരസ്കാരം  സിനിമാനടൻ ജഗദീഷിന് സമ്മാനിച്ചു. വ്യവസായ പ്രമുഖർക്കായി ഏർപ്പെടുത്തിയ ഈ വര്‍ഷത്തെ പ്രവാസി രത്ന പുരസ്​കാരം  നിർമാണ വിദഗ്ധനും ബി.കെ.ജി ഹോള്‍ഡിംഗ് ചെയര്‍മാനുമായ  കെ.ജി ബാബുരാജന് സമ്മാനിച്ചു. 

ചടങ്ങില്‍ സംഘടനയുടെ മെമ്പര്‍ഷിപ്പ് ഡയറക്ടറി ജഗദീഷ്  മേശന്‍ നായര്‍ക്ക് കൈമാറി പ്രകാശനം ചെയ്​തു. സംഘടന രൂപം കൊണ്ട് 36 വര്‍ഷത്തിനു ശേഷം ആദ്യമായി ഇത്തരം ഒരു ഡയറക്ടറി പുറത്തിറക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പ്രസിഡൻറ്​ പമ്പാവാസന്‍ നായര്‍ അറിയിച്ചു.  അംഗങ്ങള്‍ക്ക് പരസ്​പരം ബന്ധപ്പെടാന്‍ ഉതകുന്ന രീതിയില്‍ നവീന സംവിധാനങ്ങളോടു കൂടിയ ഒരു ഇ-ഡയറക്ടറി കൂടി ഇതി​​​െൻറ ഭാഗമായി പ്രകാശനം ചെയ്തു. ചടങ്ങില്‍ മലയാളം പാഠശാലയുടെയും സംസ്കൃതം ക്ലാസി​​​െൻറയും അധ്യാപകരെ ഉപഹാരം നല്‍കി ആദരിച്ചു.   പിന്നണി ഗായകരായ ശ്രീനാഥ്, ജാനകി നായർ എന്നിവർ അവതരിപ്പിച്ച സംഗീത നിശയും  സുനീഷ് വാരനാട് അവതരിപ്പിച്ച കോമഡി ഷോയും നൃത്യനൃത്തങ്ങളും ചടങ്ങിനു മാറ്റേകി. ജനറൽ കണ്‍വീനര്‍ പ്രവീണ്‍ നായര്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ജ്യോതി മേനോന്‍, മെമ്പര്‍ഷിപ്പ് ഡയറക്ടറി കണ്‍വീനര്‍ ഹരിദാസ് ബി നായര്‍, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.  വൈസ് പ്രസിഡൻറ്​  ജയകുമാര്‍ നന്ദി പറഞ്ഞു.

Loading...
COMMENTS