ദന്തസംരക്ഷണ ക്യാമ്പ് നടത്തി
text_fieldsമ്മനമ: ബഹ്റൈൻ കേരളീയ സമാജം കുട്ടികളുടെ വിഭാഗം മിഡിൽ ഈസ്റ്റ് ആശുപത്രിയുമായി സഹകരിച്ച് ദന്ത സംരക്ഷണ സെമി നാറും സൗജന്യ ദന്തപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. മിഡിൽ ഈസ്റ്റ് ആശുപത്രി സഗയ്യ ബ്രാഞ്ചിൽ നടന്ന ക്യാമ്പിൽ ദന്തസം രക്ഷണത്തെപ്പറ്റി ഡോ. ടെസ്സി തോമസ് കല്ലൂർ , ഡോ. ഏഞ്ചലോ എം. റിവെറഡോ എന്നീ വിദഗ്ധർ സംസാരിച്ചു. ഷീബാ രാജീവൻ, സമാജം ജനറൽ സെക്രട്ടറി എം.പി. രഘു, രക്ഷാധികാരി കമ്മിറ്റി കോ-ഓർഡിനേറ്റർ വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. സുനിൽ തോമസ് റാന്നി യോഗനടപടികൾ നിയന്ത്രിച്ചു.
രക്ഷാധികാരി കമ്മിറ്റി കൺവീനർ ഫാത്തിമ ഖമ്മീസ്, മിഡിൽ ഈസ്റ്റ് ആശുപത്രി അഡ്നിസ്ടേഷൻ മാനേജർ ഷിബു ഡാനിയേൽ കേരളീയ സമാജം ട്രഷറർ ദിലീഷ് കുമാർ, ഓഡിറ്റർ മനോജ് സുരേന്ദ്രൻ , ചിൽഡ്രൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നന്ദു അജിത്ത്, നന്ദന ഉണ്ണികൃഷ്ണൻ, അനാമിക അനിൽ, ഗംഗ വിഭീഷ്, നന്ദന അനിൽ എന്നിവർ നടപടികൾക്ക് മാർഗ്ഗിർദേശങ്ങൾ നൽകി. ഉദിത് ഉദയൻ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
