ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന് പ്രവാസലോകം ഒരുങ്ങുന്നു
text_fieldsമനാമ: 70 ാം ഇന്ത്യൻ റിപബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാൻ ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾ ഒരുങ്ങി. ഇന്ത്യൻ എംബസിയ ുടെ നേതൃത്വത്തിൽ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിനുപുറമേ വിവിധ പ്രവാസി സംഘടനകളും ആഘോഷം നടത്തും. മുഹറഖ് മലയാളി സമാജത്തിെൻറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും ക്രിസ്മസ്, പുതുവർഷാഘോഷവും നടക്കും. മുഹറഖ് സയാനി ഹാളിലാണ് പരിപാടി. സാംസ’ സാംസ്കാരിക സമിതി 2018-19 വർഷത്തിലേക്കുള്ള ഭരണ സമിതി സ്ഥാനാരോഹണവും, ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും, മെമ്പർഷിപ്പ് കാമ്പയിനും വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ കർണ്ണാടക സോഷ്യൽ ക്ലബ്ബിൽ നടക്കും.
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ മുഖ്യാതിഥിതിയായിരിക്കും. ചടങ്ങിൽ ബഹ്ൈറനിലെ വിവിധ സംഘടന പ്രതിനിധികളും, സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ 70 ാം റിപ്പബ്ലിക് ദിനാഘോഷം ശനിയാഴ്ച രാവിലെ 7.30 ന് സീഫിലെ ഇന്ത്യൻ എംബസിയിൽ (ബിൽഡിങ് നമ്പർ:1090, റോഡ് 2819, ബ്ലോക്ക് 426) ദേശീയ പതാക ഉയർത്തൽ ചടങ്ങ് നടക്കും. തുടർന്ന് സാംസ്ക്കാരിക പരിപാടികളും പരമ്പരാഗത നൃത്ത പരിപാടികളും നടക്കും. പരിപാടികളിൽ സംബന്ധിക്കാൻ ഇന്ത്യൻ പ്രവാസികൾ രാവിലെ 7.15 ന് ഇന്ത്യൻ എംബസിയിൽ എത്തണമെന്ന് എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.