Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസുശക്ത നിലപാടുകൾ...

സുശക്ത നിലപാടുകൾ ബഹ്​റൈൻ വിദേശ നയത്തി​െൻറ അടിത്തറ

text_fields
bookmark_border
സുശക്ത നിലപാടുകൾ ബഹ്​റൈൻ വിദേശ നയത്തി​െൻറ അടിത്തറ
cancel

മനാമ: സുശക്തമായ നിലപാടുകളുടെ അടിത്തറയിലാണ്​ ബഹ്​റൈ​​​െൻറ വിദേശ നയം പടുത്തുയർത്തിയതെന്ന്​ വിദേശകാര്യമന്ത് രി ശൈഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ പറഞ്ഞു. ബഹ്​റൈനിലെ അംബാസഡർമാരുടെ നയത​ന്ത്ര സമ്മേളനത്തിലാണ ്​ മന്ത്രി ഇക്കാര്യം പറഞ്ഞത്. ബഹ്​റൈൻ നയതന്ത്രത്തി​​​െൻറ 50 വാർഷികാഘോങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയി ൽ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ പ​െങ്കടുത്തു.1783മുതൽ സ്വതന്ത്ര അറബ്​, മുസ്​ലിം രാജ്യമാണ്​ കിങ്​ഡം ഒാഫ്​ ബഹ്​റൈൻ എന്ന്​ വിദേശകാര്യമന്ത്രി പറഞ്ഞു.

19ാം നൂറ്റാണ്ടിൽ തന്നെ ബ്രിട്ടനുമായി സൈനിക, വിദേശകാര്യ വിഷയങ്ങളിൽ ബഹ്​റൈൻ കരാർ ഒപ്പിട്ടിട്ടുണ്ട്​. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഏറ്റവും പഴയ നയതന്ത്ര രേഖകളിൽ ഒന്നാണിത്​. 1971ൽ ബഹ്​റൈന്​ ​െഎക്യരാഷ്​ട്ര സഭയിൽ പൂർണ അംഗത്വം ലഭിച്ചു. തുടർന്ന്​ നേരത്തെയുണ്ടായിരുന്ന ബ്രിട്ടൻ^ബഹ്​റൈൻ കരാറിന്​ പ്രസക്തിയില്ലെന്ന്​ വിലയിരുത്തപ്പെട്ടു. രണ്ടുവർഷം മുമ്പാണ്​ യു.കെ^ബഹ്​റൈൻ ബന്ധത്തി​​​െൻറ 200ാം വാർഷികം ആഘോ ഷിച്ചത്​. ബഹ്​റൈൻ വിദേശകാര്യ നയം നിരന്തരം പരിവർത്തനങ്ങൾക്ക്​ വിധേയമായിട്ടുണ്ട്​. എങ്കിലും അടിസ്​ഥാന തത്വങ്ങൾ മാറ്റിയിട്ടില്ല. രാജ്യത്തി​​​െൻറ അഖണ്ഡതയും പരമാധികാരവും നിലനിർത്തുക, സുരക്ഷ ഉറപ്പാക്കുക, രാജ്യ താൽപര്യങ്ങൾ സംരക്ഷിക്കുക, സൽപേര്​ നിലനിർത്തുക തുടങ്ങിയ കാര്യങ്ങൾക്ക്​ എന്നും മുൻഗണന നൽകിയിട്ടുണ്ട്​. അറബ്​^ഇസ്​ലാമിക വിഷയങ്ങളിൽ സംയുക്ത നടപടികൾക്ക്​ പ്രാധാന്യം നൽകി.

സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളുമായി മികച്ച ബന്ധം നിലനിർത്താനായി. സമാധാനം, സഹവർത്തിത്വം, സംസ്​കാരങ്ങൾ തമ്മിലുള്ള സംവാദം തുടങ്ങിയ വിഷയങ്ങൾക്ക്​ ബഹ​്​റൈൻ വലിയ വില കൽപ്പിക്കുന്നുണ്ട്​. ഒപ്പം, ഭീകരത, തീവ്രവാദം, അക്രമം തുടങ്ങിയ കാര്യങ്ങൾക്കെതിരെ പോരാടുകയും ചെയ്യുന്നു. രാജ്യം നയതന്ത്രത്തി​​​െൻറ 50ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇൗ രംഗത്ത്​ കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കും. രാജ്യത്തി​​​െൻറ അംബാസഡർമാർ ഇൗ മേഖലയിൽ സ്​തുത്യർഹമായ സേവനങ്ങൾ നൽകിയവരാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ആദ്യ സെഷനിൽ ‘വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ നയതന്ത്ര കേന്ദ്രങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ ചർച്ച നടന്നു. ‘ഉഭയകക്ഷി, അന്താരാഷ്​ട്ര ബന്ധം ശക്തിപ്പെടുത്തൽ’ എന്ന വിഷയത്തിലാണ്​ രണ്ടാമത്​ സെഷൻ നടന്നത്​. ‘മിഡിൽ ഇൗസ്​റ്റി​​​െൻറ ഭാവിയും വെല്ലുവിളികളും’ എന്ന തലക്കെട്ടിലായിരുന്നു മൂന്നാമത്തെ സെഷൻ. എല്ലാ സെഷനുകളിലും ഉന്നത ഉദ്യോഗസ്​ഥർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story